വൈകിട്ട് ഓഫിസില്‍ നിന്ന് റൂമിലെത്തി ചാനല്‍ മാറ്റി കളിക്കുന്നതിനിടയ്ക്കാണ് പുറത്ത് എന്തോ ശബ്ദം കേട്ടത്. പെട്ടെന്നെണീറ്റ് ജനല്‍ തുറന്ന് നോക്കിയിട്ട് ഒന്നും മനസ്സിലായില്ല. താഴെ ഒരു ആള്‍ക്കൂട്ടം കണ്ടു. തിരക്കുള്ള ക്രോസ്സിങ്ങ് ആയതിനാല്‍ അപകടം പതിവാണ് ഇവിടെ.
എന്തായാലും നോക്കാം എന്നു കരുതി ഡ്രെസ്സ് മാറി ഇറങ്ങി ചെന്നു. അപ്പോഴേക്കും പോലിസും ആംബുലന്‍സും ഒക്കെ എത്തിയിരുന്നു. അടുത്തുള്ള പള്ളിയില്‍ നിന്ന് മഗരിബ് കഴിഞ്ഞ് ഇറങ്ങിയ ആളുകളും അവിടെ കൂടിയിരുന്നു.
റോഡിന്‍റെ സൈഡിലേക്ക് തിരിച്ച് നിര്‍ത്തിയ ജി.എം.സി യില്‍ ചാരി നിന്ന് ഒരു സൌദി ഫോണ്‍ ചെയ്യുന്നു . അതിന്‍റെ മുന്നില്‍ പാതി ജി.എം.സി യുടെ അടിയിലായി ഒടിഞ്ഞ് മടങ്ങിയ നിലയില്‍ ഒരു സൈക്കിള്‍. തുണി ഇട്ട് മൂടിയ ഒരു ശരീരം ആംബുലന്‍സിലേക്ക് എടുക്കുന്നു. ഒഴുകി പടര്‍ന്ന ചോരക്കും അപ്പുറം ചിതറികിടക്കുന്ന ചോറ്റുപാത്രവും യൂണിഫോമും പണിയായുധങ്ങളും . ചോരപുരണ്ട ഒരു കവറിന്‍റെ അരികിലായി ഒരു പുസ്തകവും. മെല്ലെ കുനിഞ്ഞ് ആ പുസ്തകം ഒന്നു മറിച്ചിട്ട് നോക്കി. ഈശ്വരാ.... ഖസാക്കിന്‍റെ ഇതിഹാസം.
മഴയില്‍ ഖസാക്കിന്‍റെ മണ്ണിനെ പുല്‍കി കിടക്കുന്ന രവി....
പുതുമണ്ണില്‍ ഉയര്‍ന്നു വരുന്ന ചെറുനാഗങ്ങള്‍..എന്‍റെ രവി....കണ്ണു നിറഞ്ഞ് പോയി.
എനിക്ക് ചുറ്റും മഴ പെയ്യുന്ന പോലെ... തിരിഞ്ഞ് നോക്കിയപ്പോള്‍ അകലെ മറയുന്ന ആംബുലന്‍സ്.... ഈശ്വരാ....
Monday, October 27, 2008
ഗള്‍ഫ്കാരന്‍റെ ഇതിഹാസം...
Subscribe to:
Posts (Atom)