ഒരു നെടുവീര്‍പ്പിനിടയില്‍ ഒരു വര്‍ഷം കൂടി പടിയിറങ്ങുന്നു..കറപുരണ്ട ഒരു പച്ചജീവിതത്തിന്‍റെ കുബസാരമാണിതു. ഒരു പാപനാശിനിയിലും മുങ്ങിനിവരാതെ വീണ്ടും ഇതുപോലെ തന്നെ യാത്ര തുടരുന്നു...
Monday, December 31, 2007
2007 - ഒരു കുബസാരം.
ഒരു നെടുവീര്‍പ്പിനിടയില്‍ ഒരു വര്‍ഷം കൂടി പടിയിറങ്ങുന്നു..കറപുരണ്ട ഒരു പച്ചജീവിതത്തിന്‍റെ കുബസാരമാണിതു. ഒരു പാപനാശിനിയിലും മുങ്ങിനിവരാതെ വീണ്ടും ഇതുപോലെ തന്നെ യാത്ര തുടരുന്നു...
Wednesday, December 26, 2007
പ്രണയത്തെ കുറിച്ച് അഥവാ പൊന്‍ചെബകം പൂത്ത കാലം
ഓര്‍മ്മയുണ്ടൊ ആദ്യ പ്രണയത്തിലെ നായികയെ...പിന്നെ എപ്പൊഴെങ്കിലും “ഓര്‍മ്മയുണ്ടൊ എന്നെ”എന്നു നാണം കലങ്ങിയ കണ്ണുകളോടെ അരെങ്കിലും ചോദിച്ചിട്ടുണ്ടോ? പ്രണയത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ എവിടെയാണു പഠിച്ചത്? “പള്ളികൂടത്തില്‍” വെച്ചാണോ അതോ കലാലയത്തില്‍ വെച്ചാണോ ? അറിയില്ല. എപ്പൊഴൊ മനസ്സില്‍ പ്രണയം കുടിയേറി.
Tuesday, December 18, 2007
മുണ്ട് പോയപ്പോള്‍...
പത്താംക്ലാസ്സിലെ ഒരു കലോത്സവ കാലം. ഇടക്ക് വീണുകീട്ടിയ ഒരു ഇടവേളയില്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഞങ്ങള്‍ പുറത്തു ചാടി.ഞങ്ങള്‍ എന്നു പറഞാല്‍ ഞാനും അനിലും വേറെ രണ്ടു സുഹ്രുത്തുകളും. ഉദ്ദേശ്യം ആരുടെയും കണ്ണില്‍ പെടാതേ പോയി ഒരു സിനിമ കാണുകയായിരുന്നു.
തിയേറ്ററിന്റെ മുന്നില്‍ ബസ്സിറങ്ങിയപ്പൊള്‍ തന്നെ പടം തുടങ്ങാനുള്ള ബെല്‍ അടിക്കുന്നതു കേട്ടു. റോഡ് മുറിച്ചു കടന്നു വേണം തിയേറ്ററില്‍ എത്താന്‍.നിര്‍ഭാഗ്യവശാല്‍ റോഡില്‍ കൂടി ഒരു ജാഥ കടന്നു പോകുണ്ടായിരുന്നു. മണ്ഡല്‍ കമ്മിഷനെ അനുകൂലിച്ച് ആയിരുന്നു എന്നു തോന്നുന്നു ആ നീണ്ട ജാഥ.ജാഥ മുറിച്ചു കടക്കാതെ തിയേറ്ററില്‍ എത്താന്‍ പറ്റില്ല. ജാഥ തീര്‍ന്നിട്ട് അപ്പുറം കടക്കാം എന്നു വച്ചാല്‍ പടം കഴിയും. അവസാനം ജാഥ മുറിച്ചു കടക്കാന്‍ തീരുമാനിച്ചു. അനില്‍ മുന്നോട്ടു വന്നു, അവന്‍ ജാഥ മുറിച്ചു കടന്നു അപ്പുറത്തു പോയി ടിക്കറ്റ് എടുക്കും. ഞങ്ങള്‍ പുറകെ എത്തിയാല്‍ മതി.
അതുപ്രകാരം അനില്‍ മുന്നോട്ടു നീങ്ങി. ജാഥ മുറിച്ച് കടന്നതും പുറകെ വന്ന ആള്‍ അനിലിനെ പിടിച്ചു. പക്ഷെ പിടി കിട്ടിയതു മുണ്ടില്‍. മുണ്ട് പറിഞു അയാളുടെ കയ്യില്‍. “ഈസ്റ്റ്മാന്‍ കളര്‍” അടിവസ്ത്രവുമായി അനില്‍ നടുറോഡില്‍..ജാഥയില്‍ പോകുന്നവരുടെയും(സ്ത്രീകള്‍ ഉള്‍പ്പെടെ) ജാഥ കാണുന്നവരുടെയും മുന്നില്‍ അനില്‍ നിന്നു.ചിരിക്കണോ കരയണോ എന്നറിയാതെ ഞങ്ങള്‍ അന്ധാളിച്ചു നിന്നു. പെട്ടെന്നു അനില്‍ തറയില്‍ കുത്തിയിരുന്നു.ജാഥ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.ആരോ മുന്നോട്ടു പോയി അയാളുടെ കയ്യില്‍ നിന്നു മുണ്ട് വാങ്ങിച്ചു അനിലിനു ഇട്ടു കൊടുത്തു.ഞങ്ങള്‍ ഒന്നും മിണ്ടാതേ തിയേറ്ററില്‍ കയറി.
ഇപ്പോഴും ആ തിയേറ്ററിന്റെ മുന്നില്‍ കൂടി പോകുംബോള്‍ അനിലിന്റെ ആ നില്‍പ്പ് മനസ്സില്‍ തെളിയും..
Sunday, December 16, 2007
കണ്ണീരോടെ ഒരു മെയില്‍...
അനിലിനു ഇനി മെയില്‍ അയക്കില്ല എന്നു തീരുമാനിച്ചിരിക്കുകയായിരുന്നു.തുടരെ തുടരെ ഉള്ള അവന്‍റെ മെയിലിനു മറുപടി കിട്ടാതായപ്പൊള്‍ അവനും കാര്യം മനസിലായി എന്നു തോന്നുന്നു , പിന്നെ വന്ന മെയില്‍ ഒക്കെ മാപ്പു പറച്ചില്‍ ആയിരുന്നു.കാര്യം ഒന്നുമുണ്ടായിട്ടല്ല, കഴിഞ്ഞ അവധികാലത്തു ഒരു സുഹ്രുത്ത് സംഗമത്തില്‍ വച്ചു എന്നെ നോവിക്കുന്ന എന്തോ അവന്‍ പറഞു. കുട്ടിക്കാലം മുതലെ ഒരുമിച്ചു കളിച്ചു വളര്‍ന്ന അവന്‍ അതു പറഞ്ഞപ്പോള്‍ വല്ലാതെ നൊന്തു. ലഹരിയിറങ്ങി കഴിഞും നാട്ടില്‍ നിന്നു വണ്ടി കയറി കഴിഞും ആ പിണക്കം കൂടിയതെ ഉള്ളു. പക്ഷെ പിന്നെ എന്തോ മനസ്സില്‍ ഒരു വിഷമം.അവനോടു പിണങ്ങേണ്ടിയിരുന്നില്ല എന്നു ഒരു തോന്നല്‍.ഒറ്റപ്പെടലിന്‍റെ ഈ തുരുത്തില്‍ ,ഈ മരുഭുമിയുടെ ഊഷരതയില്‍ അവന്‍റെ മെയില്‍ ഒരു അശ്വാസം തന്നെ ആയിരുന്നു.
അവസാനം തെല്ലു വ്യസനതോടെ കുറ്റബൊധം നിഴലിക്കുന്ന കുറെ വരികള്‍ ചേര്‍ത്തു മെയില്‍ അയച്ചു.
രണ്ടു ദിവസം കഴിഞ്ഞ് , ഉച്ചയൂണിന്‍റെ അലസ്യത്തില്‍ പത്രത്തിലെ പ്രാദേശിക വാര്‍ത്തകളിലൂടെ കണ്ണോടിക്കവെ, ഒരു ദുരന്ത വാര്‍ത്ത കണ്ണില്‍ പെട്ടു.ബൈക്കപകടം. വിശദാംശങ്ങള്‍ വായിക്കവെ ഒരു ഞെട്ടലോടെ മനസ്സില്‍ അനിലിന്‍റെ മുഖം തെളിഞ്ഞു. നാട്ടില്‍ വിളിച്ചു തിരക്കവെ അറിഞു, എല്ലാം കഴിഞ്ഞിരിക്കുന്നു. വിതുംബലോടെ ഒരു കാര്യം കൂടി മനസ്സിലായി ,ഞാന്‍ മെയില്‍ അയച്ച അന്നു തന്നെ അയിരുന്നു അപകടം..
ഇപ്പൊഴും മനസ്സില്‍ ഒരു ചോദ്യം ഉത്തരം കിട്ടാതെ അലയുന്നു... അവന്‍ എന്‍റെ മെയില്‍ വായിച്ചിരിക്കുമൊ...വായിച്ചു കാണണെ എന്നു അറിയാതെ മനസ്സു പ്രാര്‍തഥിച്ചു പോകുന്നു.
Friday, December 7, 2007
കള്ളന്‍
അച്ഛനെ പോലൊരു കള്ളനെന്നു എന്നെ ആദ്യം വിളിച്ചതെന്‍റെമ്മ.
Tuesday, December 4, 2007
വിരഹത്തിന്‍റെ കടല്‍
വിരഹത്തിന്‍റെ കടല്‍ നെഞ്ചിലേറ്റി