Tuesday, December 18, 2007

മുണ്ട് പോയപ്പോള്‍...

പത്താംക്ലാസ്സിലെ ഒരു കലോത്സവ കാലം. ഇടക്ക് വീണുകീട്ടിയ ഒരു ഇടവേളയില്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഞങ്ങള്‍ പുറത്തു ചാടി.ഞങ്ങള്‍ എന്നു പറഞാല്‍ ഞാനും അനിലും വേറെ രണ്ടു സുഹ്രുത്തുകളും. ഉദ്ദേശ്യം ആരുടെയും കണ്ണില്‍ പെടാതേ പോയി ഒരു സിനിമ കാണുകയായിരുന്നു.
തിയേറ്ററിന്റെ മുന്നില്‍ ബസ്സിറങ്ങിയപ്പൊള്‍ തന്നെ പടം തുടങ്ങാനുള്ള ബെല്‍ അടിക്കുന്നതു കേട്ടു. റോഡ് മുറിച്ചു കടന്നു വേണം തിയേറ്ററില്‍ എത്താന്‍.നിര്‍ഭാഗ്യവശാല്‍ റോഡില്‍ കൂടി ഒരു ജാഥ കടന്നു പോകുണ്ടായിരുന്നു. മണ്ഡല്‍ കമ്മിഷനെ അനുകൂലിച്ച് ആയിരുന്നു എന്നു തോന്നുന്നു ആ നീണ്ട ജാഥ.ജാഥ മുറിച്ചു കടക്കാതെ തിയേറ്ററില്‍ എത്താന്‍ പറ്റില്ല. ജാഥ തീര്‍ന്നിട്ട് അപ്പുറം കടക്കാം എന്നു വച്ചാല്‍ പടം കഴിയും. അവസാനം ജാഥ മുറിച്ചു കടക്കാന്‍ തീരുമാനിച്ചു. അനില്‍ മുന്നോട്ടു വന്നു, അവന്‍ ജാഥ മുറിച്ചു കടന്നു അപ്പുറത്തു പോയി ടിക്കറ്റ് എടുക്കും. ഞങ്ങള്‍ പുറകെ എത്തിയാല്‍ മതി.
അതുപ്രകാരം അനില്‍ മുന്നോട്ടു നീങ്ങി. ജാഥ മുറിച്ച് കടന്നതും പുറകെ വന്ന ആള്‍ അനിലിനെ പിടിച്ചു. പക്ഷെ പിടി കിട്ടിയതു മുണ്ടില്‍. മുണ്ട് പറിഞു അയാളുടെ കയ്യില്‍. “ഈസ്റ്റ്മാന്‍ കളര്‍” അടിവസ്ത്രവുമായി അനില്‍ നടുറോഡില്‍..ജാഥയില്‍ പോകുന്നവരുടെയും(സ്ത്രീകള്‍ ഉള്‍പ്പെടെ) ജാഥ കാണുന്നവരുടെയും മുന്നില്‍ അനില്‍ നിന്നു.ചിരിക്കണോ കരയണോ എന്നറിയാതെ ഞങ്ങള്‍ അന്ധാളിച്ചു നിന്നു. പെട്ടെന്നു അനില്‍ തറയില്‍ കുത്തിയിരുന്നു.ജാഥ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.ആരോ മുന്നോട്ടു പോയി അയാളുടെ കയ്യില്‍ നിന്നു മുണ്ട് വാങ്ങിച്ചു അനിലിനു ഇട്ടു കൊടുത്തു.ഞങ്ങള്‍ ഒന്നും മിണ്ടാതേ തിയേറ്ററില്‍ കയറി.

ഇപ്പോഴും ആ തിയേറ്ററിന്റെ മുന്നില്‍ കൂടി പോകുംബോള്‍ അനിലിന്റെ ആ നില്‍പ്പ് മനസ്സില്‍ തെളിയും..

5 comments:

sv said...

ഈ അനില്‍ ഞങ്ങളെ വിട്ടു പിരിഞിട്ട് ഒരു വര്‍ഷം കഴിയുന്നു...
1991 ല്‍ ദര്‍ശന തിയേറ്ററില്‍ (റാന്നി) “ഗീതാജ്ഞലി” ഓടുബോളാണു സംഭവം.

ശ്രീ said...

പാവം അനില്‍‌!

അനിലിന്റെ ആത്മാവിനു വേണ്ടി പ്രാര്‍‌ത്ഥിയ്ക്കുന്നു.

നവരുചിയന്‍ said...

ഇപ്പൊ ഇതു വായിച്ച എല്ലാരുടേം മനസില്‍ അനില്‍ ജീവിച്ചിരിക്കും ...
അതാണല്ലോ മാഷെ ഇതിന്റെ ഒരു സൌന്ദര്യം

ജോഷി രവി said...

മുണ്ട്‌ ചിലപ്പോഴൊക്കെ നമുക്ക്‌ പാരയായി തീരാറുണ്ടല്ലെ.. അനിലിനെ ഓര്‍ക്കാന്‍ ഇങ്ങനെ ചില നല്ല നിമിഷങ്ങള്‍ ഒക്കെയുണ്ടല്ലോ... നല്ലത്‌.. ഓര്‍മകളൊക്കെ പോരട്ടെ.. ഓരോന്നായി... എസ്‌വിയുടെ വാക്കുകളിലൂടെ അനിലിനെ അറിയാമല്ലോ...

sv said...

നന്ദിയുണ്ട്.. എല്ലാവരോടും...