Wednesday, February 13, 2008

അവന്‍ വരുന്നു.... നക്സലൈറ്റ്.


വിപണി ഗണിതത്തിന്‍റെ പുതുകുതിപ്പുകള്‍ക്ക് മീതെ
വായ്പാട്ടില്‍ ഉയരുന്ന പൊന്‍യശസ്സിനു മീതെ
അവന്‍ വരുന്നു...

ആര്‍ക്കോ വേണ്ടി കിതച്ചു പ്രാരാബ്ധം
തേവുന്ന അച്ഛനെ അറിയാതെ...
അരവയര്‍ അന്നത്തിനായി അയലിടങ്ങളില്‍
ഇരക്കുന്ന അമ്മയെ കാണാതെ..
അന്തിക്കിറങ്ങുവാന്‍ പകല് മുഴുവന്‍
ഉറങ്ങുന്ന പെങ്ങളെ ഉണര്‍ത്താതെ...
അകലെ തെരുവുകള്‍ തോറും പണി തേടി
അലയുന്ന അനിയനെ തിരയാതെ...

മൃതി തിളങ്ങുന്ന ദൃഷ്ടിയും
കൊടുംങ്കാറ്റ് പിടയുന്ന മനസുമായി
ചോര പൂക്കുന്ന വറുതി കളങ്ങളില്‍
‍വേച്ചു വേച്ചണയുന്ന ഇവനെ കൂടി ഏറ്റുവാങ്ങുക...



1970 കളില്‍ ഇന്ത്യയുടെ മൊത്തം ആസ്തിയുടെ 30% 600 കുടുംബങ്ങളില്‍ ആയിരുന്നെങ്കില്‍ ഇന്നു 60% വെറും 30 കുടുംബങ്ങളില്‍ ആയി . നേരത്തെ കൂറഞ്ഞ വേതനം 2000 രൂപയും കൂടിയതു 20000 ആയിരുന്നെങ്കില്‍ ഇന്നു കൂറഞ്ഞ വേതനം അതേ 2000 രൂ‍പ തന്നെ .. പക്ഷെ കൂടിയതു 2 ലക്ഷത്തിനു മുകളില്‍ ആയി. 9% സാമ്പത്തിക വളര്‍ച്ചയോടെ ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചുയരുന്നു. എവിടെയൊ ഒരമ്മ സ്വന്തം കുഞ്ഞിനെ 150 രൂപക്കു വില്‍ക്കുന്നു.

നക്സലൈറ്റുകള്‍ ഉണ്ടാവുന്നത്......

19 comments:

sv said...

നക്സലൈറ്റുകള്‍ ഉണ്ടാവുന്നത്......

Anonymous said...
This comment has been removed by a blog administrator.
GLPS VAKAYAD said...

ഇതൊരു മറുപടിക്കുറിപ്പല്ല, തോരണങ്ങള്‍കൊണ്ടലങ്കരിച്ച ഒരു ശവപ്പെട്ടിയാണ് ഇന്ത്യയിന്ന്‌ ഉയരാന്‍ മടിക്കുന്ന കൈകള്‍,കുനിഞ്ഞ ശിരസ്സ് ....
ഷൈലോക്കു മാരുടെ മൃഗയാ വിനോദങ്ങള്‍... മാതൃഭൂമിയുടെ പരിച്ഛേദമാണീ കവിത. ഇഷ്ടായി

കാപ്പിലാന്‍ said...

good lines and messages

നജൂസ്‌ said...

Good attempt

നജൂസ്‌ said...
This comment has been removed by the author.
വേണു venu said...

അതെ. അതെ.
ഈ തീക്കാറ്റെനിക്കിഷ്ടമായി.

ഭൂമിപുത്രി said...

ഈവരികള്‍ പലരേയുംകൂടുതല്‍ ചിന്തിപ്പിച്ചേക്കും..
നന്നായി

sv said...

ദേവതീര്‍ത്ഥ ,കാപ്പിലാന്‍,നജൂസ്‌ ,വേണു, ഭൂമിപുത്രി

വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...

ജോഷി രവി said...

കേരളത്തിലെ ഒരു അറിയപ്പെടുന്ന ഒരു നക്സലൈറ്റിണ്റ്റെ ബന്ധുവായതു കൊണ്ട്‌ തന്നെ ചെറുപ്പത്തില്‍ നക്സലൈറ്റ്‌ എന്നു കേള്‍ക്കുമ്പോള്‍ പേടിയായിരുന്നു.. വളര്‍ന്നപ്പോള്‍ വിപ്ളവത്തോട്‌ വല്ലാത്തൊരു അഭിനിവേശമായി.. വളരെ നന്നായിരിക്കുന്നു ഷിജു.. സാഹചര്യങ്ങള്‍ ആണല്ലോ മനുഷ്യസ്നേഹികളെ വിപ്ളവകാരികള്‍ ആക്കി മാറ്റുന്നത്‌... ഇനിയും ഒരുപാട്‌ എഴുതൂ... എന്തേ ഇടക്ക്‌ ചില കമണ്റ്റ്സ്‌ മായ്ച്‌ കളഞ്ഞിരിക്കുന്നു...

Anonymous said...

നന്നായിട്ടുണ്ട്... സത്യമാണ് ദൈവമെന്ന് കരുതുന്ന വേറൊരാള്‍കൂടി... :)

Anonymous said...

നന്നായിട്ടുണ്ട്... സത്യമാണ് ദൈവമെന്ന് കരുതുന്ന വേറൊരാള്‍കൂടി... :)
i forgt to gve my identity in the previous post..

ഹരിശ്രീ said...

കൊള്ളാട്ടോ,

ശക്തമായ വരികള്‍...

Anonymous said...

kavitha kollam.e chooshanam najan lokathodu vilichu parayum. AMMAVAN

Sapna Anu B.George said...

ഒരു നല്ല തിരിച്ചറിവ്

നിലാവര്‍ നിസ said...

നക്സലൈറ്റുകള്‍ ആരെയും കാണാതെ പോകുന്നതല്ല.. കാഴ്ചകള്‍ മറ്റൊരു ഇടത്തിലേക്ക് ഫോക്കസ് ചെയ്യുകയല്ലേ..

jense said...

അറിയാതെ മനസ്സിന്‍ അകത്ത്തലത്തില് ചിന്തയുടെ ഒരു കൊച്ചു കനല്‍ വിതറി....

ഇനിയും എഴുതുക....

annyann said...

'നക്സലൈറ്റുകള്‍ ഉണ്ടാവുന്ന'തല്ല
ഉണ്ടാക്കപ്പെടുന്നത്

സുനില്‍ രാജ് സത്യ said...

കവിത, പെയ്തു തോരാതെയിരിക്കട്ടെ...മനസ്സിലും, മൊഴിയിലും........,നല്ലൊരു ബ്ലോഗ്...ഇനിയും വരാം...!!