Wednesday, September 10, 2008

പ്രവാസിയുടെ ഓണം ....ഓണത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍....

ഉള്ളില്‍ ഗൃഹാതുരത്വമുണര്‍ത്തി വീണ്ടും ഒരു ഓണം കൂടി...ഓണത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ കഴിഞ്ഞുപോയ ഓണങ്ങളുടെ ഒരായിരം നിറമുള്ള ഓര്‍മ്മകള്‍..

വെള്ളമൊഴുകി വരുന്ന കല്‍പ്പടവുകള്‍ ചവിട്ടികയറി ‘ഓല’ പള്ളിക്കൂടത്തില്‍ പോയ കാലത്ത് ഓണം എനിക്ക് ഒരു കാഴ്ച മാത്രം. ഉരുകുന്ന ടാറില്‍ ചവിട്ടി ഒട്ടുന്ന കാലുമായി സ്ക്കൂളിലേക്ക് പോയ കാലത്ത് ഓണം ഒരു മോചനമായിരുന്നു.. പരീക്ഷകളില്‍ നിന്നും. പിന്നെ ബസുകള്‍ പലത് മാറിക്കയറി കോളേജില്‍ പോയ കാലത്ത് ഓണം ശരിക്കും ഒരു ഉത്സവമായി മാറി. വര്‍ണ്ണങ്ങളും സ്വപ്നങ്ങളും കൂടി കലര്‍ന്ന , ശരിക്കും നാട്ടിന്‍ പുറത്തെ ഉത്സവം. ഞാനും, എന്‍റെ കൂട്ടുക്കാരും നാട്ടുക്കാരും മാത്രമറിയുന്ന എണ്ണം പറഞ്ഞ സന്തോഷത്തിന്‍റെ ദിനങ്ങള്‍..

പിന്നെ ജോലി തേടിയുള്ള ദീര്‍ഘയാത്രയില്‍ ഓണം വന്യമായ ഗൃഹാതുരതയോടെ നാട്ടിലേക്ക് പോകാനുള്ള അവസരമായിരുന്നു. കാച്ചെണ്ണയുടെയും മുല്ലപൂവിന്‍റെയും ഗന്ധത്തിലേക്ക് മടങ്ങാനുള്ള അവേശമായിരുന്നു.

അപ്പോഴേക്കും ഓണം ചാനലുകളിലേക്കും കാസറ്റുകളിലേക്കും മാറാന്‍ തുടങ്ങിയിരുന്നു... എന്‍റെ നാട്ടിന്‍പുറം നഗരമായും. പക്ഷെ അപ്പോഴെല്ലാം മനസ്സില്‍ പൂപൊലി പാട്ടിന്‍റെയും തുമ്പിതുള്ളലിന്‍റെയും താളമുണ്ടായിരുന്നു... ഓണത്തിനായി കാത്തിരിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു.

പക്ഷെ പിന്നെ, വേരു പറിച്ചെറിഞ്ഞ്, കടല്‍ കടന്ന്, പ്രവാസം തുടങ്ങിയപ്പോള്‍ ഓണത്തിനായി കാത്തിരിക്കാത്ത , ഓണത്തെ അറിയാത്ത നാളുകള്‍. ഈ മരുഭൂമിയുടെ ഊഷരതയുടെ നെടുവീര്‍പ്പിനുള്ളില്‍ പ്രവാസിയുടെ ഓണം ഞെരിഞ്ഞമരുന്നു. ഉര്‍വരതയുടെ നാളുകളെ സ്വപ്നം കണ്ട് കോണ്‍ക്രീറ്റ് കൂടിനുള്ളില്‍ ഓണം ‘ആഘോഷിക്കുന്നു’....

അങ്ങനെ കാത്തിരിക്കാതെ ഒരു ഓണം കൂടി...

20 comments:

sv said...

പ്രവാസിയുടെ ഓണം...ഓണത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍....

അങ്ങനെ കാത്തിരിക്കാതെ ഒരു ഓണം കൂടി...

ഓണാശംസകള്‍..

ശ്രീ said...

ഓണാശംസകള്‍, മാഷേ

ബിന്ദു കെ പി said...

കാത്തിരിക്കാതെ തന്നെ ഓണം വന്നണയുന്നു. ഓര്‍മ്മകള്‍ മാത്രം ബാക്കിയാവുന്നു.

ബൈജു സുല്‍ത്താന്‍ said...

ഓണാശംസകള്‍

ajeeshmathew karukayil said...

ഒരു ഓണം കൂടി...

അപ്പു ആദ്യാക്ഷരി said...

ഹേയ്... ഇങ്ങനെ ദമാമില്‍ ഓണമില്ല എന്നു വിചാരിക്കാതെ, അവിടെ ഉള്ള സൌകര്യങ്ങളില്‍ അതൊന്നു ആഘോഷിച്ചു നോക്കൂ. എത്ര ഇല്ലായ്മയിലായാലും നമ്മള്‍ അതെങ്ങനെയെടുക്കുന്നു എന്നതിലാണു വിജയം! ദമാമിലെ പച്ചക്കറി മാര്‍ക്കറ്റില്‍ (സീക്കോ ബില്‍ഡിംഗിന്റെ പരിസരത്തെ) ഒന്നു പോയി നോക്കൂ ഇന്നും നാളെയുമെല്ലാം. നാട്ടില്‍ നിന്നു വരുന്നപച്ചക്കറികളും, വാഴയിലയും ഒക്കെയുണ്ടാവും അവിടെ. ഹോട്ടലില്‍ നിന്ന് ഊണുവാങ്ങാന്റെ (റംസാനായയ്തിനാല്‍ കിട്ടില്ല എന്നറിയാം) വീട്ടില്‍ ചോറും, പരിപ്പും ,പപ്പടവും മാതമായാലും ഉണ്ടാക്കി ഓണം ഒന്നാഘോഷിച്ചു നോക്കിക്കേ.. അനുഭവത്തില്‍ നിന്നു പറയുന്നതാ.

രസികന്‍ said...

എന്തു ചെയ്യാനാ അങ്ങിനെയൊക്കെ ആയിപ്പോയി ..
പോയകാലങ്ങളുടെ സ്മരണയിൽ (കോണ്‍ക്രീറ്റ് കൂടിനുള്ളില്‍) നമുക്ക് ഈ ഓണവും കൊണ്ടാടാം

ഓണാശംസകൾ

ഫസല്‍ ബിനാലി.. said...

Nallayezhuthth

ഓണാശംസകള്‍..

കായംകുളം കുഞ്ഞാട് said...

ഈ ഓണത്തിന് എന്തായാലും മഴ തോരുമെന്നു തോന്നുന്നില്ല...എന്നാലും എന്‍റെ വകയും കുറച്ചു ഓണാശംസകള്‍

kariannur said...

"നാണം വേണ്ടാട്ടൊ ഓണമല്ലേ"
കവനകൌതുകം കമ്മൂനിറ്റിയില്‍ ഒണാഘോഷ മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നു.
കഥ, കവിത, ലേഖനങ്ങള്‍ ,നുറുങ്ങുകള്‍ , പ്രൊഫൈല്‍ ചിത്രങ്ങള്‍ , അക്ഷ്രശ്ളോകം , സമസ്യാപൂരണം ,തുടങ്ങിയ മത്സരങ്ങള്‍ ....."നാണം വേണ്ടാട്ടൊ ഓണമല്ലേ"


ഈ മത്സരങ്ങളില്‍ പങ്കെടുക്കുക.
ലിങ്ക് താഴെ.....
http://www.orkut.co.in/Community.aspx?cmm=24862346

ബിജിന്‍ കൃഷ്ണ said...

ഇപ്പൊ ഓണക്കാലത്ത് നാട്ടില്‍ പോയി നോക്കൂ.. കൊച്ചു കുട്ടികള്‍ വരെ നിങ്ങളോട് ചോദിക്കും.. "അല്ലാ.. 'ഓണം' ഇല്ലേ?" എന്ന്.. "കുപ്പിയോന്നും ഇല്ലെടോ?" എന്ന് മലയാളം ..!!!

നാട്ടില്‍ പോയാലും കൂട്ടിനുള്ളിലെ ആഘോഷങ്ങളാണ് കൂടുതലും.. ആണുങ്ങള്‍ വെള്ളമടിച്ചു കമ്പനി കൂടി നടക്കും.. പെണ്ണുങ്ങള്‍ ടിവി യുടെ മുന്നില്‍.. കാശുള്ളവന്‍ കുറെ ഉടുപ്പ് മേടിക്കും.. അത്ര തന്നെ.. എന്റെ നാട്ടില്‍ സ്ഥിരമായി നടക്കാറുള്ള ഓണാഘോഷ മത്സരങ്ങള്‍ ഇക്കുറിയും ഉണ്ടെന്നു തോന്നുന്നു.. കുട്ടികളെ കിട്ടാനില.. അത് വേറെ കാര്യം..

ഓണാശംസകള്‍...!!

നരിക്കുന്നൻ said...

ഉര്‍വരതയുടെ നാളുകളെ സ്വപ്നം കണ്ട് കോണ്‍ക്രീറ്റ് കൂടിനുള്ളില്‍ ഓണം ‘ആഘോഷിക്കുന്നു’....

ഓണാശംസകൾ..

sv said...

ആശംസകള്‍ക്ക് നന്ദി.. നന്ദി...എല്ലാവര്‍ക്കും....

അപ്പു..ദമാമിലെ പച്ചക്കറി മാര്‍ക്കറ്റില്‍ പോയി എല്ലാം വാങ്ങിയാലും ഉണ്ടാക്കി കഴിക്കണ്ടെ... അതാ പാട്... നന്ദി...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എഴുത്തെ നന്നയിരിക്കുന്നു ഒപ്പം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഓണാശംസകള്‍

ഭൂമിപുത്രി said...

മറുനാട്ടിലാണെങ്കിലും മനസ്സിൽ ഓണം എത്തുമല്ലൊ..
സന്തോഷം നിറഞ്ഞ ഒരോണക്കാലം ആശംസിയ്ക്കുന്നു.

നിറങ്ങള്‍..colors said...

onam ormakalude virunnanu..innukal nannayirikkatte..naale nalla ormakal unaratte..onashamsakal

M. Ashraf said...

ഇങ്ങട്‌ വന്നൂടായിരുന്നോ? ജിദ്ദയിലേക്ക്‌. ഇവിടെ വ്രതകാലായിട്ടും ഹോട്ടലുകളൊന്നും ഓണസദ്യ കുറച്ചിട്ടില്ല. അടുത്ത വര്‍ഷം നേരത്തെ തന്നെ ക്ഷണിക്കുന്നുണ്ട്‌. നോമ്പ്‌ മുറിക്കാന്‍ ഓണസദ്യയൊരുക്കിയില്ലേ അവിടെ ആരും..
സദ്യയും സൗഹാര്‍ദവുമില്ലാതെ ഓണവും നോമ്പുമൊന്നും പൂര്‍ണമാകില്ല..

അപർണ said...

ഓണം കഴിഞ്ഞു പോയി....എങ്കിലും നനുത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഓണത്തെ കുറിച്ചുള്ള എഴുത്ത് വളരെ നന്നായിട്ടുണ്ട്......

Unknown said...

Ur way of writing s good...
nalla bhasha...