Monday, December 31, 2007

2007 - ഒരു കുബസാരം.




കൈനീട്ടിപിടിക്കവെ വഴുതിയ

സ്വപ്നത്തിന്‍റെ അവശിഷ്ട മൃതചിന്തകള്‍..

കരളില്‍ പൂത്ത ചുവപ്പു പൂക്കളെ

മൂന്നു വട്ടം തള്ളി പറഞ്ഞതും

ഇന്നലെ പൂത്തോരു കടലാസുപൂവിനെ

പ്രണയിച്ചതും, പിന്നെ കരഞ്ഞതും

സ്വന്തം നിഴലിനെ പോലും ചതിച്ചതും

ഒറ്റുകാശിന് വീഞ്ഞും വേദപുസ്തകവും വാങ്ങിച്ചതും

വീഞ്ഞിന്‍റെ ലഹരിയില്‍ ഓണനിലാവു കാണാന്‍ മറന്നതും

തിരുവാതിര വന്നതറിയാഞ്ഞതും

കടലിന്‍റെ അക്കരെ കാത്തിരുന്ന കിളിയുടെ

മുറിവില്‍ കനല്‍വെള്ളം ഇറ്റിച്ചതും

പിച്ചവച്ചണയുന്ന പാല്‍നിലാവ് തട്ടിമറിച്ചതും

പുതു സ്വര്‍ഗ്ഗം നേടാന്‍, ആയിരം കാശിനു

അഞ്ചിതള്‍ പൂക്കളെ തേടി അലഞ്ഞതും

നീല മഴയില്‍ നനഞ്ഞു കുതിര്‍ന്നതും

കണ്ണീര്‍ പണത്തിന്‍റെ പച്ചയില്‍ നിന്നെ മറന്നതും

കടപ്പാടിന്‍റെ പുസ്തകം തൂക്കിവിറ്റതും

തൂവെള്ള മഞ്ഞിന്‍റെ പൊയ്മുഖം അണിഞ്ഞതും

നിമിഷസുഖത്തിന്‍റെ ഉറവിനായി

ശാന്തിമന്ത്രം പണയം വച്ചതും അറിയുക..

അറിയുക , നീ ഈ പാപജന്മത്തിന്‍റെ

നേരുകള്‍ , ശിഷ്ടസ്വപ്നങ്ങളും.



ഒരു നെടുവീര്‍പ്പിനിടയില്‍ ഒരു വര്‍ഷം കൂടി പടിയിറങ്ങുന്നു..കറപുരണ്ട ഒരു പച്ചജീവിതത്തിന്‍റെ കുബസാരമാണിതു. ഒരു പാപനാശിനിയിലും മുങ്ങിനിവരാതെ വീണ്ടും ഇതുപോലെ തന്നെ യാത്ര തുടരുന്നു...





11 comments:

sv said...

എല്ലാവര്‍ക്കും പുതുവത്സരാംശംസകള്‍...

ജ്യോനവന്‍ said...

പ്രക്ഷുബ്ധമായ എഴുത്ത്.
തലങ്ങനെയും വിലങ്ങനെയും അത് ചിന്തകളോട് സം‌വദിക്കുന്നു.
ഇനിയുമിനിയും എഴുതുക.
ആശംസകള്‍.
പുതുവത്സരാശംസകള്‍

അലി said...

പുതുവല്‍സരാശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുതുവത്സരാംശംസകള്‍

ഏ.ആര്‍. നജീം said...

അതെ, അതൊക്കെ നമ്മുക്കങ്ങ് സൗകര്യപൂര്വം മറക്കാം... എനിട്ട് വരവേല്‍ക്കാം ഇതൊന്നും ചെയ്യാതെ സത്യസന്ധമഅയ നല്ലൊരു നാളെയെ....

പുതുവര്‍‌ശംസകള്‍....

Anonymous said...

ഒര്‍ക്കുന്നു ഞാന്‍ വീഞു കുട്ചു,കാണാന്‍ കഴിയാതെ പൊയ നിലാവുകളേ കുറ്ച്.ആയിരം ഒര്‍മ്മകള്‍

ജോഷി രവി said...

എസ്‌വി, വളരെ നന്നായിട്ടുണ്ട്‌ കുംബസാരം..

രാജന്‍ വെങ്ങര said...

ഞാനും ഇങ്ങിനെയൊരു കുമ്പസാരത്തിനു വേണ്ടി കൂടിനു മുന്നിലെത്തിയതായിരുന്നു.എനിക്കു മുന്നെ വന്നവരാല്‍ നിറഞ്ഞ് കഴിഞ്ഞിരുന്നു നിര.ഞനൊ നിരയുടെ ഇങ്ങേയറ്റത്തും!എന്റെ ഊഴം വരാന്‍ ഇനിയും നാളുകള്‍ പിടിക്കും എന്നാണ് തൊന്നുന്നതു.അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചതു കൂടുതല്‍ പാപം ചെയ്തവരെ അദ്യമാദ്യം പേര്‍r ചൊല്ലി വിളിച്ചാണ് നിരയില്‍ നിര്‍ത്തുന്നതു. അപ്പോഴും ഞാന്‍ ഏറ്റവും പിറകിലാവാനേ തരമുള്ളൂ .നിരയില്‍ നേരത്തെയെത്തിയവര്‍ പാപം
പറഞ്ഞു തീരാന്‍ കാത്തിരിക്കുകില്‍ എന്റെ ഉയിരൊടുങ്ങും എന്നറിയാനയതിനാല്‍ ഞാനൊരു എളുപ്പവഴി തേടീ..

Skariah John Keecheril said...

Congratulations!!!

Best wishes for a happy and prosperous New year 2008.

Skariah Keecheril
skariahk@hotmail.com

ജോഷി രവി said...

മലയാളം ന്യൂസില്‍ വായിച്ചു, നന്നായിട്ടുണ്ട്‌ ഷിജു.. ഇനിയുമെഴുതുക..

jense said...

ആരുടെ അടുത്ത ആശാനെ കുംബസാരിച്ചേ???