Tuesday, December 4, 2007

വിരഹത്തിന്‍റെ കടല്‍

വിരഹത്തിന്‍റെ കടല്‍ നെഞ്ചിലേറ്റി

നിനവിന്‍റെ ഉറവിലേക്കു അലിയവെ
ഒരു നീറ്റലായി ഓര്‍മ്മ തിരിയുന്നു..

പറയാന്‍ ബാക്കി വച്ച വാക്കുകള്‍,

കാണാന്‍ ബാക്കി വച്ച കനവുകള്‍,

ഒരുമ്മിച്ചു തുഴഞു തളരേണ്ട കരിംങ്കടല്‍..

എല്ലാം ബാക്കിയാവുന്നു...

ഒറ്റപ്പെട്ടവരുടെ വനസ്ഥലികളില്‍

‍പിടയുന്ന കരച്ചില്‍ വിഴുങ്ങിയ

ഒരു കിളി മാത്രം ഉണര്‍ന്നിരിക്കുന്നു...

5 comments:

Sanal Kumar Sasidharan said...

ഈ വയ്യാറ്റുപുഴ എവിടെയാ !

Anonymous said...

പത്തനംതിട്ട ജില്ലയില്ലാണു. ശബരിമല അടുത്താണു.

Anonymous said...

പരീക്ഷയിലെ അവസാന വഴിക്കണക്ക്.

പലതവണ കൂട്ടലും കിഴിക്കലും
ഗുണിക്കലും ഹരിക്കലും.

അക്കങ്ങളെ പുറത്തിരുത്തിയും
തിരിച്ചെടുത്തും
കടം വാങ്ങിയും
ഓരോ കടമ്പയും കടന്ന്
അവസാന ഹരണത്തിന്റെ
ഇടയില്‍ മണിയടിച്ചപ്പോള്‍ ‍
ഒരു ചോദ്യം മാത്രം ബാക്കി

ശിഷ്ടം?

Anonymous said...

ഉണര്‍ന്നിക്കുന്ന കിളീ‍ പ്രണാമം.വാക്കുകള്‍ ജ്ജ്ലിക്കട്ടെ.ഒരുമിച്ചു തുഴയാന്‍ മൊഹം . ദുര്‍ഗഗ

ജോഷി രവി said...

നമുക്കു വഴിയെ കാണാം...