Friday, December 7, 2007

കള്ളന്‍

അച്ഛനെ പോലൊരു കള്ളനെന്നു എന്നെ ആദ്യം വിളിച്ചതെന്‍റെമ്മ.


ഓടുബോള്‍ ചാടുബോള്‍ ഒന്നാമന്‍ ആകുബോള്‍

കൂട്ടുകാര്‍ ചൊല്ലി നീ കള്ളന്‍..

കാതില് ചൊല്ലിയ കിന്നാരം കേട്ടിട്ടു

കാമിനിമാര്‍ ചൊല്ലി നീ കള്ളന്‍..

പിന്നെ

കല്യാണപ്പെണ്ണിന്‍റെ കയ്യും പിടിച്ച് നീ ദീപം വലം വച്ച നേരം

ഒത്തിരി ഇക്കിളി ഇട്ടതുമോര്‍ത്തു അവള്‍ കൊഞ്ചി പറഞു നീ കള്ളന്‍.


കടപ്പാട് : തിരുവല്ലകാരന്‍ പോളിന്.

9 comments:

ഫസല്‍ ബിനാലി.. said...

Kochu gallan..

tharakkedilla varikal

ശ്രീവല്ലഭന്‍. said...
This comment has been removed by the author.
നാടോടി said...

കള്ളാ.....
ഇതിത്തിരി
പഴയതാ...
മോഷണമാണോ
അതോ അടിച്ചു മാറ്റിയതോ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

kochu kallan thanne.

ശ്രീവല്ലഭന്‍. said...

വഴിപോക്കന്റെ ബ്ലോഗില്‍ പോയാല്‍ ബാക്കി കൂടി കിട്ടും...ലിങ്ക് കോപ്പി ചെയ്തു നോക്കുക...

http://vpokan.blogspot.com/2006/07/blog-post_20.html

sv said...

കോളെജില്‍ പഠിച്ചിരുന്നപ്പോള്‍ തിരുവല്ലകാരന്‍ പോള്‍ പാടി കേട്ടതാണു. അള്‍ഷിമേര്‍സ് ബാധിക്കാത്ത ഓര്‍മ്മകള്‍ക്കുള്ളില്‍ നിന്നു അടിച്ചു മാറ്റിയതാ. അറിയില്ലായിരുന്നു ..ഒത്തിരി പാടി പതിഞ്ഞതായിരുന്നു എന്ന്.

ശ്രീവല്ലഭന്‍. said...

SV,
തെറ്റിധരിച്ചതില്‍ ക്ഷമിക്കുക. നിര്‍വ്യാജം ഖേദിക്കുന്നു. വീണ്ടും എഴുതുക.
All the best.
സ്നേഹത്തോടെ

Anonymous said...

ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റാം.. ശരിയായ കവിയെ പറഞ്ഞില്ല എന്നല്ലേയു‍ള്ളു.. തനിക്കു കവിത ചൊല്ലിത്തന്നയാള്‍ക്ക്‌ കടപ്പാട്‌ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ....

ജോഷി രവി said...

ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റാം.. ശരിയായ കവിയെ പറഞ്ഞില്ല എന്നല്ലേയുല്‍ള്ളു.. തനിക്കു കവിത ചൊല്ലിത്തന്നയാള്‍ക്ക്‌ കടപ്പാട്‌ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ....