Sunday, December 16, 2007

കണ്ണീരോടെ ഒരു മെയില്‍‍...


അനിലിനു ഇനി മെയില്‍ അയക്കില്ല എന്നു തീരുമാനിച്ചിരിക്കുകയായിരുന്നു.തുടരെ തുടരെ ഉള്ള അവന്‍റെ മെയിലിനു മറുപടി കിട്ടാതായപ്പൊള്‍ അവനും കാര്യം മനസിലായി എന്നു തോന്നുന്നു , പിന്നെ വന്ന മെയില്‍ ഒക്കെ മാപ്പു പറച്ചില്‍ ആയിരുന്നു.കാര്യം ഒന്നുമുണ്ടായിട്ടല്ല, കഴിഞ്ഞ അവധികാലത്തു ഒരു സുഹ്രുത്ത് സംഗമത്തില്‍ വച്ചു എന്നെ നോവിക്കുന്ന എന്തോ അവന്‍ പറഞു. കുട്ടിക്കാലം മുതലെ ഒരുമിച്ചു കളിച്ചു വളര്‍ന്ന അവന്‍ അതു പറഞ്ഞപ്പോള്‍ വല്ലാതെ നൊന്തു. ലഹരിയിറങ്ങി കഴിഞും നാട്ടില്‍ നിന്നു വണ്ടി കയറി കഴിഞും ആ പിണക്കം കൂടിയതെ ഉള്ളു. പക്ഷെ പിന്നെ എന്തോ മനസ്സില്‍ ഒരു വിഷമം.അവനോടു പിണങ്ങേണ്ടിയിരുന്നില്ല എന്നു ഒരു തോന്നല്‍.ഒറ്റപ്പെടലിന്‍റെ ഈ തുരുത്തില്‍ ,ഈ മരുഭുമിയുടെ ഊഷരതയില്‍ അവന്‍റെ മെയില്‍ ഒരു അശ്വാസം തന്നെ ആയിരുന്നു.

അവസാനം തെല്ലു വ്യസനതോടെ കുറ്റബൊധം നിഴലിക്കുന്ന കുറെ വരികള്‍ ചേര്‍ത്തു മെയില്‍ അയച്ചു.

രണ്ടു ദിവസം കഴിഞ്ഞ് , ഉച്ചയൂണിന്‍റെ അലസ്യത്തില്‍ പത്രത്തിലെ പ്രാദേശിക വാര്‍ത്തകളിലൂടെ കണ്ണോടിക്കവെ, ഒരു ദുരന്ത വാര്‍ത്ത കണ്ണില്‍ പെട്ടു.ബൈക്കപകടം. വിശദാംശങ്ങള്‍ വായിക്കവെ ഒരു ഞെട്ടലോടെ മനസ്സില്‍ അനിലിന്‍റെ മുഖം തെളിഞ്ഞു. നാട്ടില്‍ വിളിച്ചു തിരക്കവെ അറിഞു, എല്ലാം കഴിഞ്ഞിരിക്കുന്നു. വിതുംബലോടെ ഒരു കാര്യം കൂടി മനസ്സിലായി ,ഞാന്‍ മെയില്‍ അയച്ച അന്നു തന്നെ അയിരുന്നു അപകടം..

ഇപ്പൊഴും മനസ്സില്‍ ഒരു ചോദ്യം ഉത്തരം കിട്ടാതെ അലയുന്നു... അവന്‍ എന്‍റെ മെയില്‍ വായിച്ചിരിക്കുമൊ...വായിച്ചു കാണണെ എന്നു അറിയാതെ മനസ്സു പ്രാര്‍തഥിച്ചു പോകുന്നു.



10 comments:

sv said...

കണ്ണിരണ്ണിയിച്ച ഒരു സംഭവത്തിന് ഒരു വര്‍ഷം തികയുന്നു...ഇന്നും പ്രാര്‍തഥനകളോടെ നില്‍ക്കുന്നു..

സീന said...

ഏറെ വിങ്ങലോടെ താങ്കളുടെ വ്യഥയില്‍ പങ്കുചേരുന്നു.

ഫസല്‍ ബിനാലി.. said...

മനസ്സു പ്രാര്‍തഥിച്ചു പോകുന്നു.


koode njaanum

പ്രയാസി said...

വായിച്ചു കാണും സുഹൃത്തെ..
അവനു വേണ്ടി പ്രാര്‍ത്ഥിക്കുക..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

velllath oru vingal

നാടോടി said...

വായിച്ചു കാണും... കാണണം...
വായിച്ചു കഴിഞ്ഞപ്പോള്‍
ഒരു വിങ്ങല്‍ മനസ്സില്‍...

ജോഷി രവി said...

വായിച്ചു കാണണേ എന്നു തന്നെ ഞാനും പ്രാര്‍ത്ഥിക്കുന്നു...

നവരുചിയന്‍ said...

അവന്‍ വായിച്ചു കാണും സുഹൃത്തെ... ഇപ്പോള്‍ അവന്‍ നിങ്ങളുടെ മനസും വയികുന്നുണ്ടാവും ...

അലി said...

കണ്ണീരോടെ ഒരു മെയില്‍
നിറകണ്ണുകളോടെ വായിച്ചു. എനിക്കുണ്ടായ ഇതുപോലൊരനുഭവം ഞാനെഴുതി പോസ്റ്റാക്കിയ ഇന്നാണ് ഇതും കണ്ടത് എന്നത് യാദൃശ്ചികമാവാം.
താങ്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

sv said...

നന്ദിയുണ്ട്.. എല്ലാവരോടും...