ഓര്‍മ്മയുണ്ടൊ ആദ്യ പ്രണയത്തിലെ നായികയെ...പിന്നെ എപ്പൊഴെങ്കിലും “ഓര്‍മ്മയുണ്ടൊ എന്നെ”എന്നു നാണം കലങ്ങിയ കണ്ണുകളോടെ അരെങ്കിലും ചോദിച്ചിട്ടുണ്ടോ? പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ എവിടെയാണു പഠിച്ചത്? “പള്ളികൂടത്തില്‍” വെച്ചാണോ അതോ കലാലയത്തില്‍ വെച്ചാണോ ? അറിയില്ല. എപ്പൊഴൊ മനസ്സില്‍ പ്രണയം കുടിയേറി.
ആദ്യമായി പ്രണയിക്കണം എന്നു തോന്നിയ , എണ്ണ കിനിഞ്ഞിറങ്ങുന്ന മുഖവും കാതില്‍ ജിമുക്കിയുമായി നിന്ന ആ പെണ്‍ക്കുട്ടിയെ പിന്നെ കണ്ടിട്ടില്ല. ആദ്യം എഴുതിയ ഒരു വരി പ്രേമലേഖനം വായിച്ച് കരഞു ഓടി മറഞ്ഞ പെണ്‍ക്കുട്ടിയെയും പിന്നെ ഇതു വരെ കണ്ടിട്ടില്ല. ആദ്യമായി പ്രേമിക്കുന്നു എന്നു എന്നോടു പറഞ പെണ്‍ക്കുട്ടിയെയും പിന്നെ കണ്ടിട്ടില്ല. ആദ്യമായി കൈവിരല്‍ സ്പര്‍ശിച്ച പെണ്‍ക്കുട്ടിയെയും പിന്നെ കണ്ടിട്ടില്ല. ആദ്യമായി ഞാന്‍ കരയിച്ച പെണ്‍ക്കുട്ടിയെയും പിന്നെ കണ്ടിട്ടില്ല.
മിന്നി മറയുന്ന ഒരു വര്‍ണ്ണകാഴ്ചയായിരുന്നു പ്രണയം എന്നു തോന്നുന്നു.("മറവിയില്‍ മാഞ്ഞു പോകുന്ന നിന് കുങ്കുമ തരി പുരണ്ട ചിദംബരസന്ധ്യകള്..")
പിന്നെ ഇപ്പൊള്‍ എപ്പൊഴും കണ്ടു കൊണ്ട് ഇരിക്കുന്ന പെണ്‍ക്കുട്ടിയെ പ്രണയിക്കുന്നു...(ഭാര്യയെ )...ഓര്‍മ്മയുള്ളിടത്തോളം കാലം..
10 comments:
കണ്ടുമറന്നവരൊക്കെ പോട്ടെ
ഇനി അന്വേഷിച്ചു മിനക്കെടേണ്ട!
ഇപ്പൊ കണ്ടോണ്ടിരിക്കുന്നവളെ തന്നെ പ്രണയിക്ക്...
പുതുവത്സരാശംസകള്‍!
ആദ്യസ്പര്ശനവും, ആദ്യകാഴ്ച്ചയും ഒന്നുമല്ല പ്രണയം. അത് ഹൃദയം മനസ്സിനോട് മന്ത്രിക്കുന്നതാണ്, ആ മന്ത്രണത്തില് വാത്സല്യപൂര്ണ്ണമായൊരു സ്നേഹം രൂപമെടുക്കുന്നു... അവിടെയാണ് പ്രണയം വിരിയുന്നതും!!
അവസാന വരികള്‍ കൊള്ളാം.
ആശംസകള്‍
അവസാന വരികള്‍ ചേര്‍ത്തില്ലായിരുന്നെങ്കില്‍... ഇടി നടുപ്പുറത്തുനിന്നൊഴിയില്ലായിരുന്നല്ലേ :)
-സുല്‍
ഒരു തിരിച്ചറിവുണ്ടായതിനു ജഗദീശ്വരനോട് നന്ദി പറയാം..പിന്നെ ഇനി തിരഞ്ഞു നടക്കേണ്ടതില്ലല്ലോ എന്നാലോചിച്ചു സമാധാനിക്കാം.. പ്രിയ പറഞ്ഞതു പോലെ പ്രണയം മനസ്സുകളുടെ സമന്വയമാണ്..
"പ്രണയിക്കുന്നു...(ഭാര്യയെ )...ഓര്‍മ്മയുള്ളിടത്തോളം കാലം.."
കോല് പ്പേടി...കോല് പ്പേടി, അയ്യയ്യേയ്...
അത്ര ഭീകരനായിരുന്നോ ഈ SV പരിചയപെട്ട എല്ലാ പെണ്ണുങ്ങളും ജീവനും കൊണ്ടോടാന്‍..?
പാവം ഭാര്യ എന്തു ചെയ്യാം വിധിയല്ലേ അനുഭവിക്കാതെ പറ്റുമോ...
:)
നന്ദിയുണ്ട്.. എല്ലാവരോടും...
സുല്‍.. ആ അവസാന വരികള്‍ ഒരു മുന്‍കൂര്‍ ജാമ്യം ആയിരുന്നില്ല. സത്യം മാത്രം. പകഷെ .. ജീവിച്ചു പോകേണ്ടെ മാഷെ..
നജീം... പെണ്‍ക്കുട്ടികള്‍ ഓടി രക്ഷപെട്ടതല്ല.. ദിക്കറിയാത്ത ജീവിതപാച്ചിലില്‍ നഷ്ടപെട്ടുപോയതാണു..തിരിച്ചറിയാതെ പോയതാണു സ്വര്‍ഗം തേടീയുള്ള കുതിപ്പില്‍..തിരിഞുനോക്കാന് സമയം കിട്ടിയിരുന്നില്ല.. നന്ദി
നന്ദി...നന്ദി...നന്ദി
നജീമിക്ക, ഈ എസ്വിയെ കണ്ടാല്‍ ഇങ്ങനെ ഒരു ഭയങ്കരന്‍ ആണെന്നു തോന്നില്ലാട്ടൊ..
എസ്വി, നന്നായിട്ടുണ്ട്... ആദ്യകാല ചാപല്യങ്ങളെ ഓര്‍ത്തു പോയി ഞാനും...
എഴുത്ത് തുടരുക.. ആശംസകള്‍..
മനുഷ്യന് ജീവിതം മുഴുവനും പ്രണയിച്ച് പ്രണയിച്ച് മരിക്കുന്നു...
നന്നായിട്ടുണ്ട് എസ് വി.
http://satheeshharipad.blogspot.com/
അവസാനം പറഞ്ഞത് , അനുഭവിക്കാതെ വേറേ നിവൃത്തിയില്ലല്ലോ...അല്ലേ??
നിങ്ങളുടെ അഭിപ്രായം എന്താണെങ്കിലും പറഞ്ഞോളു...