Thursday, February 28, 2008

എങ്ങനെ വെറുക്കാന്‍ പഠിച്ചു...



എങ്ങനെ വെറുക്കാന്‍ പഠിച്ചു...
ധനുമാസരാവിനെ തറ്റുടുപ്പിച്ചൊരാ
തിരുവാതിരക്കാറ്റിനെ..
നാണിച്ചുറങ്ങുന്ന പുലരിയെ കുളിര്‍ നേദിച്ച്
ഉണര്‍ത്തിയൊരാ നീര്‍ച്ചാലിനെ..
പാലപൂ മണവുമായി കണ്‍നിറയെ
പെയ്തിറങ്ങിയൊരാ പൂനിലാവിനെ..
ആദ്യമഴയില്‍ നനഞ്ഞ മണ്ണിനെ
തഴുകിയുയരുന്നൊരാ പുതുഗന്ധത്തിനെ..

എങ്ങനെ വെറുക്കാന്‍ പഠിച്ചു...
കാച്ചെണ്ണ കിനിയുന്ന മുടിയിഴ പടരുന്ന
പുനെല്ല് മണക്കുന്നൊരാ കിതപ്പുകളെ.

എങ്ങനെ വെറുക്കാന്‍ പഠിച്ചു...
കരിഞ്ഞ കരള്‍ കൊത്തിപ്പറന്ന പൈങ്കിളിയെ..

എങ്ങനെ മറക്കാന്‍ പഠിച്ചു...
കിളി കരഞ്ഞു പറഞ്ഞ വ്യഥയെല്ലാം
മഴയാക്കി പെയ്യുന്ന ഓര്‍മ്മകളെ..




ദൈവമെ.. ഈ കളിയിലും എനിക്കു തോല്‍വി മാത്രം മതി...


20 comments:

sv said...

എങ്ങനെ വെറുക്കാന്‍ പഠിച്ചു...


ദൈവമെ.. ഈ കളിയിലും എനിക്കു തോല്‍വി മാത്രം മതി...

ജ്യോനവന്‍ said...

വെറുക്കലില്‍ നിന്നും മറക്കലിലേയ്ക്കെന്തേ എടുത്തുചാടി?
:)

sv said...

ജ്യോനവന്‍ മാഷെ,

“കിട്ടാത്ത കനി വിഷക്കനി..“

നന്ദിയുണ്ട്..

GLPS VAKAYAD said...

ഒട്ടിപ്പു പശകളില്‍ നിന്നു
നെറ്റിയില്‍ ചുട്ടികുത്തിയ സ്റ്റിക്കറുകളില്‍ നിന്ന്
പനിക്കുന്ന കിടക്കകളില്‍ നിന്ന്
എനിക്കറിയാത്തതൊന്നും
നീയറിയരുതെന്ന
ഫറോവന്റെ കല്പനകളില്‍ നിന്ന്
മോചനം
ഇല്ല ഞാനൊരു പരോള്‍ പ്രതീക്ഷിക്കുന്നില്ല
അല്ലെങ്കില്‍
നിന്നെ ഞാന്‍ ജയിപ്പിച്ചേനെ
മുറിച്ചുരികയും
മുളയാണിയും
പച്ചോലയും
പൂഴിക്കടകനും കടന്ന്
ഞാനവിടെ എത്തുമ്പോഴേക്ക്
നീ നിന്റെ തല
ഒരുളുപ്പുമില്ലാതെ
പഴയ ചാര്‍ച്ചക്കാരിക്ക്
ദാനം നല്‍കി കഴിഞ്ഞിരിക്കും
സ്വന്തം ദേവ

നജൂസ്‌ said...

ദൈവമെ.. ഈ കളിയിലും എനിക്കു തോല്‍വി മാത്രം മതി...


കൊള്ളാം

ജോഷി രവി said...

നന്നായിട്ടുണ്ട്‌ ഷിജു..കരിഞ്ഞ കരള്‍ കൊത്തിപ്പറന്നയാ പൈങ്കിളിയെ പക്ഷെ വെറുക്കാന്‍ പറ്റുമൊ? മറക്കാന്‍ വെറുതെ ശ്രമിക്കാമെന്നല്ലാതെ..

കാപ്പിലാന്‍ said...

good shiju

നാടോടി said...

"കിട്ടാത്ത കനി വിഷക്കനി.."
എന്ന് തലക്കെട്ട് കൊടുക്കാമായിരുന്നോ ?
എന്തായാലും സംഗതി കൊള്ളാം....

GLPS VAKAYAD said...

എസ് വി
മറുപടി ഞാന്‍ സ്നേഹതീരത്തിട്ടിട്ടുണ്ട്
നിനക്കാദ്യം എഴുതി
പിന്നെ വെറുതെ വെറുതെ പോസ്റ്റി

മാണിക്യം said...

എങ്ങനെ വെറുക്കാന്‍ പഠിച്ചു...
കരിഞ്ഞ കരള്‍ കൊത്തിപ്പറന്ന പൈങ്കിളിയെ.
വായിക്കുമ്പോള്‍ വല്ലാത്താ നൊമ്പരം

നന്നായിരിക്കുന്നു! ആശംസകള്‍!

siva // ശിവ said...

so nice....so good....

With love,
Siva.

sv said...

ദേവതീര്‍ത്ഥ ,നജൂസ്‌ , കാപ്പിലാന്‍ ,നാടോടി, മാണിക്യം ,ശിവകുമാര്‍....നന്ദിയുണ്ട്.. എല്ലാവരോടും...

purakkadan -നന്ദി, കിളിയെ വെറുത്ത് വെറുത്ത് മറക്കാന്‍ ശ്രമിക്കുന്നു...

നിലാവര്‍ നിസ said...

മറന്നിട്ടില്ലല്ലോ..

Gopan | ഗോപന്‍ said...

പ്രണയിനിയെ വെറുക്കുവാന്‍ കഴിയാതെ
തോല്‍‌വിയേറ്റു വാങ്ങുവാന്‍ തയ്യാറായ മനസ്സ്..
ഈ കവിത വളരെ ഇഷ്ടമായി.

ഓ ടോ :
ജോനവന് കൊടുത്ത മറുപടി ഞാന്‍ കാണാതിരിക്കാന്‍ ശ്രമിക്കാം. :)

ഹരിശ്രീ said...

എങ്ങനെ മറക്കാന്‍ പഠിച്ചു...
കിളി കരഞ്ഞു പറഞ്ഞ വ്യഥയെല്ലാം
മഴയാക്കി പെയ്യുന്ന ഓര്‍മ്മകളെ..

കൊള്ളാം...

jense said...

അറിയാതെ വെറുത്തു പോയി ആശാനെ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാന വരികള്‍ക്കൊരു .... നൊമ്പരം

ഫസല്‍ ബിനാലി.. said...

kollaam,
nannaayittund, thudaruka

Kariryachan said...

സുഹൃത്തേ... മരുഭൂമിയിലെ നീറുന്ന ചൂടിലും അണയാതെ കാക്കുന്ന ജീവന്‍റെ തുടിപ്പുകള്‍ക്ക്‌ ആശംസകള്‍..

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html