2008 ഫെബ്രുവരി 14 വ്യാഴം
സിസിലി : ഹലോ
ബിജു : ഹലോ ..സിസിലി..
സിസിലി: ങാ .. പറ
ബിജു : എന്തുണ്ടെടി വിശേഷം ?
സിസിലി: ഓ എന്തുവാ...ഒന്നുമില്ല
ബിജു: നിനക്കു സുഖമാണോടീ?
സിസിലി: കുഴപ്പമില്ല
ബിജു: നിനക്കു സുഖമാണ് എന്നറീഞ്ഞാല്‍ മതി..
സിസിലി: അതെന്താ അങ്ങനെ ?
ബിജു: അല്ല, നിനക്കു നിന്റെ സന്തോഷം അല്ലെ കാര്യം .. മറ്റുള്ളവരുടെ കാര്യം നിനക്കു അറിയേണ്ടല്ലോ..
സിസിലി: ഞാന്‍..
ബിജു: എടീ നിനക്കു നാട്ടില്‍ പോയപ്പോള്‍ ഒരു വാക്കു പറയത്തില്ലാരുന്നോടീ..
സിസിലി: അതിനു ഞാന്‍..
ബിജു : എന്നാലും നിനക്കു എങ്ങനെ കഴിഞ്ഞെടീ കെട്ടാന്‍..എല്ലാം കാര്യവും നിനക്കു അറിയത്തില്ലാരുന്നോ..
സിസിലി: അതിനു എന്റെ സമ്മതം ആരു ചോദിച്ചു?
ബിജു : പിന്നെ നിന്റെ സമ്മതമില്ലാതെ പിടിച്ച് നിര്‍ത്തി കെട്ടുവായിരുന്നോ..
സിസിലി: അങ്ങനെ അല്ല... അവരു എല്ലാം തീരുമാനിച്ചിട്ട് , ഞാന്‍ ചെന്നതിന്റെ നാലാം ദിവസം കല്യാണം ആയിരുന്നു..
ബിജു : എന്നാലും നിനക്കു ബോംബെന്ന് പോകും മുംന്‍പെ എന്നെ ഒന്നു വിളിക്കത്തില്ലാരുന്നോ .. ഒരു മിസ്കാള്‍..കൂട്ടുകാരുടെ ആരുടെയെങ്കിലും മൊബൈലില്‍ നിന്നു...
സിസിലി: ഞാന്‍ പറയുന്നതു ഒന്നു കേള്‍ക്ക്..
ബിജു : ഞാന്‍ തിരിച്ചുവിളിച്ചേനം... അല്ലെങ്കില്‍ ചുമ്മാതെ മിസ്കാള്‍ അടിക്കുന്ന നീ പിന്നെ ഒന്നു വിളിക്കാതെ..
സിസിലി: അതല്ല ..ഞാന്‍ പറയട്ടെ... 17 നു എന്നെ ഹോസ്പിറ്റലില്‍ നിന്നു ഇച്ചായനും അമ്മാമയും കൂടി കൂട്ടി കൊണ്ട് പോകുവാരുന്നു...എനിക്കു ഒന്നും ചെയ്യാന്‍ പറ്റില്ലാരുന്നു...
ബിജു : അതു കള.. നീ പോകുന്നതിന്റെ നാലു ദിവസം മുന്‍പെ ജോലി രാജി വച്ച് റൂമില്‍ ഇരുന്ന കാര്യം ഞാന്‍ അറിഞ്ഞാരുന്നു....
സിസിലി: ആരു പറഞ്ഞു ഈ കള്ളം...
ബിജു : നീ ഒരു വാക്കു പറഞ്ഞിരുന്നേല് ഞാന്‍ ജോലിയും കളഞ്ഞേച്ച് ബോംബെ വഴി വന്നേനം...പിന്നെ നിങ്ങടെ വീടിന്റെ മുന്നില്‍ പന്തല്‍ ഇടുന്നതു കണ്ട് ജോസും അലക്സും വിളിച്ച് പറഞ്ഞു. അന്ന് അവന്മാര് പറഞ്ഞതാ... ഞാന്‍ ഒരു വാക്കു പറഞ്ഞാല്‍ മതി നിന്നെ വിളിച്ച് ഇറക്കി കൊണ്ട് വരാമെന്ന്... ഞാന്‍ പറഞ്ഞു , വേണ്ടാന്നു .. നീ ഒരു വാക്കു പറയാതെ...ഹലോ.. ഹലോ.. സിസിലീ..
സിസിലി: പറ കേള്‍ക്കുന്നുണ്ട്...
ബിജു : ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. എന്നാലും 7 വര്‍ഷം മനസ്സില്‍ കൊണ്ട് നടന്നിട്ട് നിനക്ക് എങ്ങനെ...
സിസിലി: എന്നോടു ആരും ഒന്നും ചോദിച്ചില്ല... എനിക്കു ഒന്നും ചെയ്യാന്‍ പറ്റില്ലാരുന്നു..അമ്മയും അപ്പനും കൂടി..
ബിജു : എന്നിട്ട് ഞാന്‍ ഓട്ടോ ഓടിച്ചു നടക്കുവാരുന്നെന്നോ കാശ് ചോദിച്ചെന്നോ കാണാന്‍ കൊള്ളത്തില്ലെന്നോ ഒക്കെ നിന്‍റെ അമ്മ പറഞ്ഞു നടക്കുവാണെന്ന് ഞാന്‍ അറിഞ്ഞു ..
സിസിലി: അതിനാണോ അമ്മയെ ഫോണില്‍ തെറി വിളിച്ചതു..
ബിജു : ഞാന്‍ വിളിച്ചില്ല.. എനിക്കു അതിന്‍റെ ആവിശ്യം ഇല്ല. ഞാന്‍ വിളിച്ചാല്‍ എന്‍റെ മൊബൈലില്‍ നിന്നു അല്ലെ വിളിക്കത്തൊള്ളു.. നമ്പര്‍ അവര്‍ക്കു അറിയാമല്ലോ. പിന്നെ എന്റെ സൌണ്ട് കേട്ടാലും നിന്‍റെ അമ്മക്കു അറിയാമ്മല്ലോ...
സിസിലി: വേറെ ആരേലും കൊണ്ട് വിളിപ്പിച്ചാലും മതിയെല്ലൊ...
ബിജു : ജോസും അലക്സും ഒന്നും വിളിച്ചിട്ടില്ലാ...ഞാന്‍ ചോദിച്ചു അവന്മാരോട്.. എന്നിട്ട് നിന്‍റെ അമ്മ കേസ് കൊടുക്കുമെന്നോ എന്‍റെ ഗള്‍ഫില്‍ പോക്ക് മുടക്കും എന്നൊക്കെ പറഞ്ഞതു ഞാന്‍ അറിഞ്ഞു.. 3 മാസത്തെ അവധിക്കു വന്ന ഞാന്‍ 40 ദിവസത്തില്‍ കേറി പോന്നത് അതല്ലെ.. എന്തായാലും നിന്‍റെ അമ്മയുടെ പ്രാര്‍ത്ഥന ഫലിച്ചു...
സിസിലി: അതു എന്താ..
ബിജു : വന്നു 2 ആഴ്ച കഴിഞ്ഞപ്പോള്‍ എനിക്കു പ്രമോഷന്‍ ആയി... ഇപ്പോള്‍ എന്‍റെ 2 മാസത്തെ ശബളം ഉണ്ടേല്‍ നിന്‍റെ അപ്പന്‍ ഓടിച്ചോണ്ട് നടക്കുന്ന ആ പാട്ടവണ്ടിയുടെ പുതിയ മോഡല് ഒരെണ്ണം എന്‍റെ മുറ്റത്ത്
കിടക്കും...അതറിയാവോ നിനക്ക്... അമേരിക്കന്‍ കാശിന്‍റെ മുഴുപ്പ് കണ്ട് നിന്‍റെ അമ്മേടെ കണ്ണ് മഞ്ഞളിച്ചു..നിന്‍റെയും അല്ലെ... സിസിലീീ.. നീ കേള്‍ക്കുന്നുണ്ടോ..
സിസിലി: ങാ
ബിജു : എന്നേലും ഒരിക്കല്‍ നിന്‍റെ അമ്മ എല്ലാം അറിഞ്ഞ് വിഷമിക്കുന്നതു നീ ക്ണ്ടോ.. ഒരു ദിവസും 2 എണ്ണം അടിച്ചിട്ട് നിങ്ങളുടെ പടിക്കല്‍ വരെ വന്നതാ .. രണ്ട് പറയാന്‍.. അവന്മാര്‍ പിടിച്ച് വലിച്ചോണ്ട് പോന്നു..
സിസിലി: ഭയങ്കര വെള്ളം ആരുന്നെന്ന് കേട്ടു..
ബിജു : അത് ശരിയാ...വെള്ളം അടിക്കാത്ത ഒരു ദിവസും പോലും ഇല്ല. വെള്ളം അടീക്കാതെ എനിക്കു ഉറങ്ങാന്‍ പറ്റില്ലാരുന്നു. എന്‍റെ ജീവിതം നശിച്ചു.. എന്തൊക്കെ ചെയ്താലും എനിക്കു നിന്നെ മറക്കാന്‍ പറ്റില്ല. വേറെ ഒരു ജീവിതവും എനിക്കു വേണ്ട. നിനക്കു മറക്കാന്‍ പറ്റുമോടീ എന്നെ..
സിസിലി: എനിക്കും.. അതല്ലെ ഞാന്‍ രാവിലെ മിസ്കാള്‍ അടിച്ചെ..
ബിജു : എനിക്കു മനസ്സിലായി..ഇനി എത്ര നാള് കഴിഞ്ഞാലും എനിക്കു മറക്കാന്‍ പറ്റില്ല.
സിസിലി: പിന്നെ പെണ്ണുകാണാന്‍ പോയതോ...
ബിജു : അ..അത്.. പിന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ പോയതാ..പെണ്ണിനെ കണ്ട്പ്പോള്‍ എനിക്കു മനസ്സിലായി വീട്ടുകാര്‍ക്ക് ഇഷ്ടപെടില്ല എന്നു , അതു കൊണ്ട് ഞാന്‍ ഓകെ പറഞ്ഞു. നടക്കുകേലെന്നു എനിക്കറിയാരുന്നു..പെണ്ണ് നല്ലതാണെല്‍ എനിക്കു ഇഷ്ടപെട്ടില്ല എന്നു പറയും...അങ്ങനെ കുറെ രക്ഷപെട്ടു.. കപ്യാരുടെ മോള്‍ മേഴ്സിയെ വരെ എനിക്കു ആലോചിച്ചതാ.. ഞാന്‍ പറഞ്ഞു, വേണ്ടാന്നു.
എന്തായാലും എന്‍റെ ജീവിതത്തില്‍ ഇനി ഒരു പെണ്ണ് വരത്തില്ല. നിന്‍റെ ഒരു ഫോട്ടൊ ഇപ്പോഴും എന്‍റെ പേര്‍സില്‍ ഉണ്ട് .എനിക്കു അതു മതി. അതൊക്കെ പോട്ടെ .. നിന്‍റെ കെട്ട്യോന്‍ വിളിക്കാറുണ്ടോടീ...
സിസിലി: ഉണ്ട്.
ബിജു : നിനക്കു വിശേഷം വല്ലതുമായോ..
സിസിലി: ഇല്ല..
ബിജു : അതു എന്താടീ
സിസിലി: ഒരു വര്‍ഷം കഴിയെട്ടെ എന്നാ...
ബിജു : ങാ..പോട്ടെ. ഇനി അതൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. മുറിഞ്ഞതു തുന്നി ചേര്‍ക്കാന്‍ പറ്റില്ലെല്ലോ..നീ എന്നെ ഓര്‍ക്കുവോടി...
സിസിലി: ങും...
ബിജു : എപ്പോഴാടീ ഓര്‍ക്കുന്നെ..
സിസിലി: മഴ കാണുബോള്‍..
ബിജു : ഓകെയെടി... നിര്‍ത്തുവാ..മൊബൈലില്‍ കാശ് തീരാറായി..കാര്‍ഡ് ഇല്ല. പിന്നെ വിളിക്കാം. ബൈ
സിസിലി: ഓകെ. ബൈ..ബൈ
***************************
നാലാം റൌണ്ടില്‍ ഫോമിലായ ഒരു സുഹൃത്ത് മൊബൈലില്‍ റിക്കോര്‍ഡ് ചെയ്തത് (spycall നു നന്ദി) കണ്ണീരോടെ കേള്‍പ്പിച്ചത്. കരയണോ ചിരിക്കണോ എന്നറിയാതെ മനസ്സില്‍ ഏറ്റുവാങ്ങിയത്..
അവന്‍റെ അനുവാദമില്ലാതെ പോസ്റ്റ് ചെയ്യുന്നു..
സിസിലി മാത്രം പൊറുക്കട്ടെ..
കര്‍ത്താവേ... മിന്നിച്ചേക്കണേ...
Wednesday, March 19, 2008
സിസിലി , മറക്കുമോ നീയെന്‍റെ മൌനഗാനം...
Subscribe to:
Post Comments (Atom)
32 comments:
സിസിലി , മറക്കുമോ നീയെന്‍റെ മൌനഗാനം...
നാലാം റൌണ്ടില്‍ ഫോമിലായ ഒരു സുഹൃത്ത് മൊബൈലില്‍ റിക്കോര്‍ഡ് ചെയ്തത് (spycall നു നന്ദി) കണ്ണീരോടെ കേള്‍പ്പിച്ചത്.
കരയണോ ചിരിക്കണോ എന്നറിയാതെ മനസ്സില്‍ ഏറ്റുവാങ്ങിയത്..
അവന്‍റെ അനുവാദമില്ലാതെ പോസ്റ്റ് ചെയ്യുന്നു..
സിസിലി മാത്രം പൊറുക്കട്ടെ..
കര്‍ത്താവേ... മിന്നിച്ചേക്കണേ...
ഇതില്‍ ആരെ തെറ്റു പറയാനൊക്കും? ഇനിയെങ്കിലും രണ്ടു പേരും ഇനി അതെല്ലാം മറക്കുന്നതല്ലേ നല്ലത്?
മറക്കാന്‍ പറയേണ്ടതിന്റെ ഒരു ആവശ്യം ഇതില്‍ ഉണ്ടെന്ന് തോന്നുന്നില്ല
എന്നാലും എന്റെ സിസിലീ..ഈ കടുംകൈ ചെയ്തല്ലോ....
veendum pratheekshikkunnu
ആദ്യം കരുതിയത് ബെര്‍ളിയുടെ ചാര്‍ളി കേറിയതെന്നാ.
ശ്രീ മറക്കാനുള്ളതാണൊ ഇതെല്ലാം?
-സുല്‍
ഉം..
മറവി.
എത്ര മഹത്തായ പദം!
ഇതു താന്‍ ജീവിതം!
ഉം.......
എപ്പോഴാടീ ഓര്‍ക്കുന്നെ...
ഓ ചുമ്മായിങ്ങനെ ഇരിക്കുമ്പൊ ഒരു നേരമ്പോക്ക്..
അത്രയേ ഉള്ളോ?
ഹല്ല, പിന്നെ...യെന്തരോ കരുതി?
യെടീ.........(ഹയ്യോ കാര്‍ഡ് തീര്‍ന്നു.)
ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ്ഹഹഹാാ
ലേബലിലെ കഥയെന്നുള്ളത് തെളിഞ്ഞിട്ടില്ല:)
@ശ്രീ: ആരും ഒന്നും മറക്കത്തില്ല...
Sharu ,ബൈജു സുല്‍ത്താന്‍ , my C..R..A..C..K........Words, സുല്‍ |Sul ,നിലാവര്‍ നിസ , ശ്രീവല്ലഭന്‍, ഗുപ്തന്‍ -വന്നതിന്നും കമന്റിയതിനും നന്ദി..
kaavalaan - നന്നായി..
അളിയോ കലക്കി
“എന്നേലും ഒരിക്കല്‍ നിന്‍റെ അമ്മ എല്ലാം അറിഞ്ഞ് വിഷമിക്കുന്നതു നീ ക്ണ്ടോ.. ഒരു ദിവസും 2 എണ്ണം അടിച്ചിട്ട് നിങ്ങളുടെ പടിക്കല്‍ വരെ വന്നതാ .. രണ്ട് പറയാന്‍.. അവന്മാര്‍ പിടിച്ച് വലിച്ചോണ്ട് പോന്നു..
അതടിപോളിയായി.
“ഏടീ മോളെ കെട്ടാന്‍ പോകുന്നവന്‍ സുന്ദരനൊക്കെയായിരിക്കും പക്ഷെ ഇവനൊക്കെ
കള്ളും കുടിച്ച് പെണ്ണും പിടിച്ച് വന്ന് നിന്റെ
മുതുകിനിട്ടിടിക്കുമ്പോ മനസ്സിലാവും
ഈ ചേട്ടനായിരുന്നു നല്ലതെന്ന് ”
:)
Aliya, nee enikittu thanne panithu alle? ente koode erunnu vellam adichittu eniku pany thannu alle? vellam vangichu thannu ennallathe vere thettonnum njan cheythillello alle ?
nee entha mobile edukathe njan villikumbol?
nee eni kobaril va , njan kanichu tharam.
മദ്യപാനം ആരോഗ്യത്തിനു ഹാനികരം..:)
പ്രേമിച്ചപെണ്ണിന്റെ വേറാള്‍ കെട്ട്യപ്പോ, അവള്‍ടെ വീടിന്റെ മതിലേല്‍ ഓപ്പണ്‍ ലൌലെറ്റര്‍ എഴുതിയ സുഹൃത്തിനെ ഓര്‍മ്മവന്നു, ടെക്നോളജിയുടെ ഒരോ പുരോഗത്യേ, സിസിലീ നിനക്കങ്ങനെത്തന്നെ വേണം!.
മ്മ്ലെ വേറൊരു സുഹൃത്തിനും ഈ ഗതിയായി, ഫാഗ്യത്തിന് അവനു വേറെ ഒരു ലൈന്‍ ശരിയായി, അതോണ്ട് രാത്രി അവന്റെ കരച്ചില്‍ കോള്‍ കേള്‍ക്കണ്ട, ഏതു ലൈന്‍ പൊട്ട്യാലും കൂട്ടുകാര്‍ക്കാ പണി!.
അയ്യൊ, പാവം ആ കൂട്ടുകാരന്‍.. വെള്ളപ്പുറത്ത് കേള്‍പ്പിച്ചു തന്നതെടുത്ത് പോസ്റ്റാക്കീല്ലേ?
(പുള്ളിയാണൊ ആ അനോണി?)
ഇതു ചതിയാ മാഷെ
മാപ്പില്ലാത്ത ചതി
പാവം ആ ചേട്ടന്‍
എന്തിനാ മറക്കുന്നെ ആര്‍ക്കും ഒരു ചേദവും ഇല്ലാതെ അതവടെ കീടക്കട്ടേന്ന്
പാവം ആ ചേട്ടന്‍.....എന്തു പറയാനാ.....ആരെയാ കുറ്റം പറയാന്‍ പറ്റുക ...പറഞ്ഞിട്ടു തന്നെ ഇനിയെന്തു കാര്യം..??...കാലം ആ മുറിവുകള്‍ ഉണക്കട്ടെ.......
ഓരോ നിമിഷവും ആകാംക്ഷയോടെ ഇരുത്തി വായിപ്പിച്ചു കളഞ്ഞു
വെരിഗുഡ് വെരിഗുഡ് വെരിഗുഡ്
ആശംസകള്‍
ഭ്രമത്തിനും ഭ്രാന്തിനുമിടയിലുള്ള അകലം വട്ടത്തിലും
നീളത്തിലുമളന്ന്
ചരിത്രത്തില്‍ ചുവന്ന പൊട്ടുകള്‍കുത്തിയെന്ന് അഹങ്കരിച്ച്
ആത്മരതിയുടെ പോറ്ണല്‍ പേജുകള്‍ മറിച്ച്
കെട്യോളുടെ മുന്നില്‍ ഞെളിയാം
ഞാനൊരു റാസ്പുട്ടിന്‍ ആയിരുന്നു
ഏസ് വി.....നല്ലൊരുദാഹരണം കാണിച്ചു
തന്നതിനു നന്ദി
മറവി ഒരു അനിഗ്രഹമാണെന്നാണ് ചൊല്ല്....
അല്ലേ മാഷേ .....?
സിസിലിയും കൊള്ളാം ആ വിളിച്ച ചേട്ടനും കൊള്ളാം... എന്നിട്ട് ആ ചേട്ടന്‍ വേറെ കെട്ടിയോ?
അല്ലാ മാഷേ...
സിസ്സിലി എന്താ മഴ കാണുമ്പോള്‍ ബിജൂനെ ഓര്‍ക്കാന്‍ കാരണം ? ‘പത്മരാജന്റെ ക്ലാര‘യുടെ അനിയത്തിയോ മറ്റോ ആണോ ഈ സിസിലി ?
ഇതില്‍നിന്നും മനസ്സിലാക്കേണ്ടത് പെണ്ണിനെ വിശ്വസിക്കരുതെന്നൊ കൂട്ടുകാരനെ വിശ്വസിക്കരുതെന്നൊ??
കാലം മായ്ക്കാത്ത വേദനകള്‍ ഉണ്ടോ? കുറച്ചുകഴിയുമ്പോള്‍ രണ്ടു പേരും മനസ്സിലാക്കും സംഭവിച്ചെതെല്ലാം നല്ലതിനാണെന്ന്..!
നന്നായിരിക്കുന്നു....
:)
ഭൂതകാലത്തില്‍ കൈയ്യിട്ട് വാരി വീണ്ടും തറവാട് കുടുംബമാക്കുന്ന കാമുകി കാമുകന്മാര്‍ ..
ഓര്‍ക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ മറക്കാന്‍ കഴിയില്ലെങ്കില്‍ മരണം വരെയു അതൊരു പാരയായി പിന്നാലെയുണ്ടാവും..: )
പിരിയുമ്പോള്‍ മാത്രമറിയുന്നു
പ്രണയമെന്താണെന്നു
രസികന്‍ വായന തന്നതിന് നന്ദിട്ടൊ...
സസ്നേഹം
ദൃശ്യന്‍
ഇവിടെ സംഭവിച്ചത് തിരിച്ചും സംഭവിക്കാറുണ്ട്.......
എല്ലയ്പ്പൊഴും കുറ്റം വരുന്നത് സ്ത്രീകള്‍ക്കാണ്........
ഇത് സംഭവിച്ചതാണേലും അല്ലേലും എന്‍റെ ജീവിതത്തില്‍ സംഭവിച്ചതു നേരെ തിരിച്ചാണ്.....
ഞാന്‍ ആരെ കുറ്റപ്പെടുത്തണം?
ഞാന്‍ സ്നേഹിച്ച പുരുഷനെയോ, അതൊ അവന്‍ മിന്നുകെട്ടിയ പെണ്ണിനെയൊ, അവന്‍റെ വീട്ടുകാരെയൊ?
എനിക്ക് ഇതില്‍ ആരെയും കുറ്റപ്പെടുത്താന്‍ ആവുന്നില്ല. എന്‍റെ വിധി എന്നു പറയാനേ ആവുന്നുള്ളൂ.....
ഇപ്പൊളും എന്നെ വിളിച്ചിട്ട്, നിന്നെ എനിക്കു നഷ്ടപ്പെടുത്തന്‍ ആവില്ല എന്നു പറയുന്നു......
ഇനി പറയൂ സ്ത്രീകള്‍ ആണോ എല്ലായ്പ്പൊഴും തെറ്റ് ചെയ്യുന്നത്???????
നിങ്ങളുടെ അഭിപ്രായം എന്താണെങ്കിലും പറഞ്ഞോളു...