Monday, October 27, 2008

ഗള്‍ഫ്കാരന്‍റെ ഇതിഹാസം...

വൈകിട്ട് ഓഫിസില്‍ നിന്ന് റൂമിലെത്തി ചാനല്‍ മാറ്റി കളിക്കുന്നതിനിടയ്ക്കാണ് പുറത്ത് എന്തോ ശബ്ദം കേട്ടത്. പെട്ടെന്നെണീറ്റ് ജനല്‍ തുറന്ന് നോക്കിയിട്ട് ഒന്നും മനസ്സിലായില്ല. താഴെ ഒരു ആള്‍ക്കൂട്ടം കണ്ടു. തിരക്കുള്ള ക്രോസ്സിങ്ങ് ആയതിനാല്‍ അപകടം പതിവാണ് ഇവിടെ.

എന്തായാലും നോക്കാം എന്നു കരുതി ഡ്രെസ്സ് മാറി ഇറങ്ങി ചെന്നു. അപ്പോഴേക്കും പോലിസും ആംബുലന്‍സും ഒക്കെ എത്തിയിരുന്നു. അടുത്തുള്ള പള്ളിയില്‍ നിന്ന് മഗരിബ് കഴിഞ്ഞ് ഇറങ്ങിയ ആളുകളും അവിടെ കൂടിയിരുന്നു.

റോഡിന്‍റെ സൈഡിലേക്ക് തിരിച്ച് നിര്‍ത്തിയ ജി.എം.സി യില്‍ ചാരി നിന്ന് ഒരു സൌദി ഫോണ്‍ ചെയ്യുന്നു . അതിന്‍റെ മുന്നില്‍ പാതി ജി.എം.സി യുടെ അടിയിലായി ഒടിഞ്ഞ് മടങ്ങിയ നിലയില്‍ ഒരു സൈക്കിള്‍. തുണി ഇട്ട് മൂടിയ ഒരു ശരീരം ആംബുലന്‍സിലേക്ക് എടുക്കുന്നു. ഒഴുകി പടര്‍ന്ന ചോരക്കും അപ്പുറം ചിതറികിടക്കുന്ന ചോറ്റുപാത്രവും യൂണിഫോമും പണിയായുധങ്ങളും . ചോരപുരണ്ട ഒരു കവറിന്‍റെ അരികിലായി ഒരു പുസ്തകവും. മെല്ലെ കുനിഞ്ഞ് ആ പുസ്തകം ഒന്നു മറിച്ചിട്ട് നോക്കി. ഈശ്വരാ.... ഖസാക്കിന്‍റെ ഇതിഹാസം.
മഴയില്‍ ഖസാക്കിന്‍റെ മണ്ണിനെ പുല്‍കി കിടക്കുന്ന രവി....
പുതുമണ്ണില്‍ ഉയര്‍ന്നു വരുന്ന ചെറുനാഗങ്ങള്‍‍..എന്‍റെ രവി....കണ്ണു നിറഞ്ഞ് പോയി.
എനിക്ക് ചുറ്റും മഴ പെയ്യുന്ന പോലെ... തിരിഞ്ഞ് നോക്കിയപ്പോള്‍ അകലെ മറയുന്ന ആംബുലന്‍സ്.... ഈശ്വരാ....

12 comments:

ഗോപക്‌ യു ആര്‍ said...

what happened to that book and man?

sv said...

മെല്ലെ കുനിഞ്ഞ് ആ പുസ്തകം ഒന്നു മറിച്ചിട്ട് നോക്കി. ഈശ്വരാ.... ഖസാക്കിന്‍റെ ഇതിഹാസം. മഴയില്‍ ഖസാക്കിന്‍റെ മണ്ണിനെ പുല്‍കി കിടക്കുന്ന രവി....
പുതുമണ്ണില്‍ ഉയര്‍ന്നു വരുന്ന ചെറുനാഗങ്ങള്‍‍....

ഗള്‍ഫ്കാരന്‍റെ ഇതിഹാസം...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇതു വായിച്ചപ്പോള്‍ ഞാന്‍ കുറച്ചു മുന്‍പ് എഴുതിയ ഈ കവിത ഓര്‍ത്തുപോയി

B Shihab said...

remembered OV Vijayan ,thank u

അശ്വതി/Aswathy said...

ഗോപകിന്റെ അതെ ചോദ്യം ആവര്‍ത്തിക്കട്ടെ.
ആ പുസ്തകത്തിനും മനുഷ്യനും എന്ത് സംഭവിച്ചു?

Anonymous said...

സൌദി സര്‍ക്കാറിന്റെ തൊഴിലാളി ചൂഷണം ഇന്ത്യന്‍ സര്‍ക്കാര്‍ കയും കെട്ടി നോക്കി നില്ക്കുന്നതു എന്തിനാണെന്നു മനസിലാവുന്നില്ല. ഇന്ത്യന്‍ തൊഴിലളികള്‍ക്ക്‌ തൊഴിലനുസരിചു മിനിമം വേജസ്‌ പ്രവാസി കാര്യ വകുപ്പു പ്രഖ്യപിക്കണം.

Regards
365greetings.com Please visit our new year cards Section for 2009 Cards

ഹരിത് said...

:(

sv said...

പറയാതെ പോയത്....

അയാളുടെ സാധനങ്ങള്‍.... പുസ്തകവും മറ്റും.. ഒരാള്‍ വന്ന് പോലിസുകാരില്‍ നിന്ന് ഏറ്റുവാങ്ങുനത് കണ്ടു, സുഹൃത്തായിരിക്കണം...

പക്ഷെ അയാളെ പറ്റി പിന്നെ ഇതുവരെ ഒന്നും അറിയാന്‍ കഴിഞ്ഞില്ല...
ഒരു പക്ഷെ തന്‍റെ പുസ്തകം തേടി അയാള്‍ തിരികെ എത്തികാണും...അള്ളാപിച്ച മൊല്ലാക്കയും മൈമുനയും അപ്പുകിളിയും കുടിയിരിക്കുന്ന തന്‍റെ പ്രിയപ്പെട്ട പുസ്തകം മാറോട് ചേര്‍ത്ത് തിളക്കുന്ന വെയിലില്‍ റോഡരികിലൂടെ മുടന്തി മുടന്തി നീങ്ങുന്നുണ്ടാവാം...

അല്ലെങ്കില്‍ ബില്ല് അടയ്ക്കാന്‍ പണമില്ലാതെ ഏതോ ആശുപത്രിയില്‍ സുഹൃത്തുക്കളുടെ കാരുണ്യം തേടി...

അതുമല്ലെങ്കില്‍ പരിക്കുകളോടെ തര്‍ഹീലീല്‍...

ഒരിക്കലും..കാല്‍ വിരലില്‍ ഇക്കാ‍മ നമ്പര്‍ എഴുതിയ ഒരു കുറിപ്പുമായി തണുത്ത മരവിച്ച ഏതോ.... ഇല്ല....ഒരിക്കലും ഉണ്ടാവില്ല...

(സൌദിയിലേ ഒരു സാധാരണ പ്രവാസി തൊഴിലാളിയുടെ സാധ്യതകള്‍ വേറെ എന്താണ്... )

വിജയലക്ഷ്മി said...

SV... nannayrikkunnu ,nanmakalnerunnu....

കരീം മാഷ്‌ said...

ഇടക്കു ഹോട്ടലില്‍ ഊണുകഴിക്കാന്‍ പോയിരുന്നപ്പോള്‍ മേശതുടക്കാന്‍ ആ ഹോട്ടലില്‍ നിന്നുരുന്ന ഒരു ചെക്കന്‍ എന്‍റെ കയ്യില്‍ “ഒരു സങ്കീര്‍ത്തനം പോലെ” കണ്ടു ചോദിച്ചു. വായിക്കാന്‍ തരുമോ?
അപ്പോള്‍ ആ പുസ്തകം കയ്യില്‍ പിടിച്ചു നടക്കാനുള്ള വിഷമവും പിന്നെ വന്നു വാങ്ങാമെന്ന ഉറപ്പും കാരണം ഇത്തിരി പുച്ഛത്തോടെ അതവനെ ഏൽപ്പിച്ചു.
രണ്ടു ദിവസം കഴിഞ്ഞു എന്നെ കണ്ടപ്പോള്‍ പാത്രം വെക്കുന്നതിനു മുന്നെ അവന്‍ പുസ്തകം തിരിച്ചു തന്നു.
മറിച്ചു നോക്കുമ്പോള്‍ അവന്‍ അടിവരയിട്ട ചിലവരികള്‍ എനിക്കും എന്‍റെ പുച്ഛരസത്തിനു കിട്ടിയ തലക്കടിയായിരുന്നു.
അവന്‍ ഏതുവരെ പഠിച്ചിരിക്കുന്നു എന്നു ചോദിക്കാന്‍ പോലുമാവാത്ത വിധം എന്‍റെ നാക്കിറങ്ങിപ്പോയിരുന്നു.

രസികന്‍ said...

ഇതൊക്കെയാണ് പ്രവാ‍സ ജീവിതം ... ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരു ....

അംബരീഷ് തേവള്ളി said...

ഖസാക്കിന്റെ ഇതിഹാസം - ഒരു തുടര്‍ച്ചയാണ് ...