Tuesday, November 18, 2008

മകനേ .. നിനക്ക് വേണ്ടി..


നിന്‍ പാല്‍ചിരി പൂ വിരിയുന്ന കിളികൊഞ്ചല്‍
അറിയാതെ അകലെയീ ചെന്തീകടലിന്‍റെ ഇക്കരെ
നിന്നെ കനവിന്‍റെ കൈപിടിച്ച് നടത്തവേ
കരുതിയെന്താണ് നിനക്കായി ഞാന്‍ ...

ഇല്ല മകനേ നിനക്കായൊരു ദുരിതപാഠങ്ങളും
കയ്പ്പും കനലും കുടിപ്പിച്ച വഴികണക്കുകളും
ഒന്നും മറക്കാതിരിക്കാന്‍ പഠിപ്പിച്ച എഞ്ചുവടികളും
നീറുന്ന കനലൂതി ഞാന്‍ വന്ന വഴികളിലേ
പൊള്ളുന്ന ഗുണപാഠങ്ങളുമില്ല..

ഇല്ല മകനേ നിനക്ക്...
എന്നും ഫീസിനായി, വണ്ടികാശിനായി
അയലിടങ്ങളില്‍ ഓടുന്ന അമ്മയും
ഒരു പുത്തനുടുപ്പിനായി കരയുന്ന പെങ്ങളും
ചുവന്നകണ്ണുമായി അണയുന്ന താതനും
ചാണകം മണക്കുന്ന ഒറ്റ മുറി വാടകകൂടുമില്ല.

നീ വളരുക , ഒന്നുമറിയാതെ നീ വളരുക.
സ്വച്ഛന്ദ ജീവിത മധുവുണ്ട് നീ വളരുക.


ഇന്നു നിന്‍ കുഞ്ഞിവിരലുകളാ കീബോര്‍ഡിലൂടെ
പരതവേ, പൊട്ടിയ സ്ലേറ്റുമായി ഒരു കല്ലുപെന്‍സിലിനായി
കരഞ്ഞൊരെന്‍ ബാല്യമോര്‍ക്കുന്നു ഞാന്‍...

15 comments:

sv said...

ഇന്നു നിന്‍ കുഞ്ഞിവിരലുകളാ കീബോര്‍ഡിലൂടെ
പരതവേ, പൊട്ടിയ സ്ലേറ്റുമായി ഒരു കല്ലുപെന്‍സിലിനായി
കരഞ്ഞൊരെന്‍ ബാല്യമോര്‍ക്കുന്നു ഞാന്‍...

വരവൂരാൻ said...

മനോഹരമായിരിക്കുന്നു സുഹ്രുത്തേ, നമ്മുടെ വേദന നമുക്കു മാത്രമിരിക്കട്ടെ

ആശംസകൾ

mayilppeeli said...

മനസ്സിലിപ്പോഴും കരയുന്ന ബാല്യം അല്ലേ....നന്നായിട്ടുണ്ട്‌....ആശംസകള്‍...

ajeeshmathew karukayil said...

നന്നായിട്ടുണ്ട്‌....ആശംസകള്‍...

Sureshkumar Punjhayil said...

Theechayayum. Pottiya slatenteyum pencilkashnathinteyum Ormmakal vallathe kadannethunnu. Best wishes.

ബിനോയ്//HariNav said...

സുഹൃത്തേ, ആദ്യമായാണ് ഇതുവഴി. പഴയ പോസ്റ്റുകളും വായിച്ചു. വൈകിയത് നഷ്ടമായെന്ന് തോന്നി. സത്യമുള്ള വരികള്‍. ആശംസകള്‍ നേരുന്നു.

Kichu $ Chinnu | കിച്ചു $ ചിന്നു said...

കവിത ഇഷ്‌ടപ്പെട്ടു.. ഇപ്പോളത്തെ തലമുറ തൊട്ടുമുമ്പിലുള്ളവര്‍ അനുഭവിച്ച വിഷമങ്ങളറിയാതെ വളരട്ടെ....

sv said...

നന്ദി.. നന്ദി...

വരവൂരാന്‍,
mayilppeeli,
അജീഷ് മാത്യു കറുകയില്‍,
Sureshkumar Punjhayil,
ബിനോയ് ,
Kichu $ Chinnu....

വളരെ നന്ദി...

smitha adharsh said...

വേദനയൂറുന്ന വരികള്‍ ഇഷ്ടപ്പെട്ടു.

G. Nisikanth (നിശി) said...

എല്ലാർക്കും അങ്ങനെയൊക്കെത്തന്നെ കൂട്ടുകാരാ, നമ്മുടെ കുട്ടികൾ ഭാഗ്യമുള്ളവർ.

കവിത നന്നായിരിക്കുന്നു, ആശംസകൾ.....

വീകെ said...

നാം അനുഭവിച്ച ബാല്യം നമ്മുടെ കുഞ്ഞുങ്ങൾക്ക്(ദാരിദ്ര്യം,കഷ്ടപ്പാട്,പട്ടിണി,)നിഷേധിക്കുന്നു.ഇതെന്താണെന്നു പോലും അറിയാതെ അവർ വളരുന്നു.അതുകൊണ്ടാവും ഒരു ചെറിയ താളപ്പിഴ പോലും താങ്ങാൻ കഴിയാതെ അവർ തളർന്നു വീഴുന്നു !!എന്തായിരിക്കും അവരുടെ ഭാവി..? സത്യത്തിൽ ശരിക്കും.. പേടിയാകുന്നുണ്ട്...
കവിത നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ.

ഹരിത് said...

തീവ്രമായ അനുഭവങ്ങള്‍. പക്ഷേ കവിത ഇനിയും ഒരുപാദു നന്നാവാനുണ്ട്.രചനയിലും, വാക്കുകളുടെ ചേരുവവയിലും മറ്റും,.

നന്നായി എഴുതുന്ന ആളാണല്ലോ, ഇന്നെന്തു പറ്റി?

Sukanya said...

ആശംസകള്‍ക്ക് നന്ദി.

Congrats to you too for this
beautiful blog.

അനീസ said...

നന്നായിട്ടുണ്ട്

അശാന്തം said...

തീവ്രമാണ് മാഷെ, ഈ കവിത എന്നെ കരയിപ്പിക്കുന്നു!